ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിക്കനുസരിച്ച് വില ഉയർത്തിയതിനെത്തുടർന്ന് രാജ്യത്ത് വിമാന ഇന്ധന വില (എ.ടി.എഫ്) റെക്കോഡ് ഉയരത്തിൽ. കിലോ ലിറ്ററിന് 4481.63 രൂപ ഒറ്റയടിക്ക് കൂട്ടിയതോടെ (5.2 ശതമാനം) ഡൽഹിയിൽ എ.ടി.എഫ് വില 90,519.79 രൂപയായി.
രണ്ടു മാസത്തിനിടെ ഇത് നാലാം തവണയാണ് വിലവർധന. 2008 ആഗസ്റ്റിൽ 71,028.26 ആയിരുന്നു കിലോ ലിറ്റർ എ.ടി.എഫിന്‍റെ വില. കോവിഡ് പ്രതിസന്ധിക്കിടെ ഇന്ധനവില ഉയരുന്നത് വിമാനക്കമ്പനികൾക്ക് വൻ തിരിച്ചടിയാണ്. അതേസമയം, അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് പെട്രോൾ, ഡീസൽ വില തുടർച്ചയായി 103ാം ദിവസവും ഒരേ നിരക്കിൽ തുടരുകയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ കേന്ദ്രം ഇന്ധനവില കൂട്ടുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.