ന്യൂഡൽഹി: യോഗ ഗുരു ബാബരാംദേവിന്‍റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക് ചുവടുവെക്കുന്നു. ഈ സാമ്പത്തിക വർഷത്തിന്‍റെ അവസാനത്തോടെ പതഞ്ജലിയുടെ ഐ.പി.ഒ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്ഞജലിയുടെ ഓഹരി വിപണിയിലേക്കുള്ള പ്രവേശനം വൈകാതെ ഉണ്ടാവുമെന്ന് ബാബ രാംദേവും പ്രതികരിച്ചു.
നിലവിലെ ഓഹരി ഉടമകളുടെ താൽപര്യം പരിഗണിച്ചാവും ഐ.പി.ഒ നടത്തുക. രുചി സോയയുമായുള്ള ഇടപാടിലൂടെ പതഞ്ജലി ഗ്രൂപ്പിന് നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നും ബാബ രാംദേവ് പറഞ്ഞു. കോവിഡ് കാലത്ത് കമ്പനിയുടെ ഉൽപന്നങ്ങളുടെ വിൽപനയിൽ ഒരു കുറവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
2021 സാമ്പത്തിക വർഷത്തിൽ 30,000 കോടിയുടെ വരുമാനമാണ് പതഞ്ജലി ഗ്രൂപ്പിന് ഉണ്ടായത്. ഇതിൽ 16,318 കോടിയും രുചി സോയയുടെ ഉൽപന്നങ്ങൾ വിറ്റാണ് നേടിയത്. 2019ലാണ് രാംദേവ് രുചി സോയയെ ഏറ്റെടുക്കുന്നത്. ഇതിന് പിന്നാലെയാണ് ഓഹരി വിപണിയിലേക്കും കമ്പനി ചുവടുവെക്കാൻ ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.