ആഗോളവിപണിയിൽ കുതിച്ചുയർന്ന്​ എണ്ണവില

വാഷിങ്​ടൺ: യുക്രെയ്​ൻ-റഷ്യ സംഘർഷം അതിരൂക്ഷമാവുന്നതിനിടെ അന്താരാഷ്ട്ര വിപണിയിൽ വീണ്ടും എണ്ണവില ഉയർന്നു. ബ്രെന്‍റ്​ ക്രൂഡിന്‍റെ വില ബാരലിന്​ 116 ഡോളറായാണ്​ ഉയർന്നത്​. ഡബ്യു.ടി.ഐ ക്രൂഡിന്‍റെ വിലയും 110 ഡോളർ പിന്നിട്ടു. 113 ഡോളറിലാണ്​ ഡബ്യു.ടി.ഐ ക്രൂഡിന്‍റെ വ്യാപാരം പുരോഗമിക്കുന്നത്​.

റഷ്യക്കുമേൽ കൂടുതൽ ഉപരോധം നിലവിൽ വന്നതോടെയാണ്​ ഇന്നും എണ്ണവില കുതിച്ചത്​. പല കമ്പനികളും റഷ്യൻ എണ്ണ കാർഗോകൾ ഒഴിവാക്കാൻ നിർബന്ധതരാവുന്നുവെന്നാണ്​ റിപ്പോർട്ടുകൾ. അതേസമയം, എണ്ണവില പിടിച്ചുനിർത്താൻ കരുതൽ ശേഖരം പുറത്തെടുക്കുന്നതിനുള്ള നടപടികളുമായി യു​.എസ്​ മുന്നോട്ട്​ പോകുമെന്നും റിപ്പോർട്ടുകളുണ്ട്​. എന്നാൽ, യു.എസ്​ നടപടി എണ്ണവില പിടിച്ച്​ നിർത്തില്ലെന്നാണ്​ റിപ്പോർട്ടുകൾ.

അതേസമയം, റഷ്യക്ക്​ മേൽ കൂടുതൽ ഉപരോധം നിലവിൽ വരികയാണ്​. ലോകബാങ്കാണ്​ പുതുതായി റഷ്യക്ക്​ മേൽ ഉപരോധം ഏർപ്പെടുത്തിയത്​. റഷ്യയിലേയും ബെലൂറസിലേയും എല്ലാ പദ്ധതികളും ലോകബാങ്ക്​ ഉപേക്ഷിച്ചതായാണ്​ റിപ്പോർട്ടുകൾ.

Tags:    
News Summary - Brent Holds Above $110

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT