ബജറ്റ്​ കരുത്തിൽ കുതിച്ച്​ വിപണി; കഴിഞ്ഞ ആഴ്ച പിന്നിട്ടത്​ ചരിത്രനേട്ടം

കൊച്ചി: ബജറ്റ് സൃഷ്ടിച്ച ആവേശത്തിൽ മികച്ച നേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓഹരി വിപണികൾ. ബോംബെ സെൻസെക്സും നിഫ്റ്റിയും എക്കാലത്തെയും ഉയർന്ന നിലവാരത്തിലാണ്​. ഇത്​ പ്രാദേശികനിക്ഷേപകരെ ഓഹരിവിപണിയിലേയ്ക്ക് അടുപ്പിച്ചു. ബജറ്റ് പ്രഖ്യാപനവേളയിൽ വിദേശഫണ്ടുകൾ നടത്തിയ നിക്ഷേപം വിപണിയുടെ ദിശയിൽ മാറ്റംവരുത്തിയത് കുതിച്ചുചാട്ടത്തിന് വേഗത സമ്മാനിച്ചു.

രണ്ട് ഇൻഡക്സുകളും പിന്നിട്ടവാരം ഒമ്പത് ശതമാനം വർധിച്ചു. 1992 ന് ശേഷം ബജറ്റ് വാരത്തിൽ ഇത്തരം ഒരുകുതിപ്പ് ആദ്യമാണ്. ബോംബെ സെൻസെക്സ് 4445 പോയിൻറ്റും നിഫ്റ്റി 1289 പോയിൻറ്റും പിന്നിട്ടവാരം ഉയർന്നു.

ഇടപാടുകൾ നടന്നഅഞ്ച് ദിവസങ്ങളിലും നേട്ടം കാഴ്ച്ചവെച്ച സെൻസെക്സ് മൊത്തം 4640 പോയിൻറ്റ് ചാഞ്ചാടി. 46,285 ൽ നിന്ന് പടിപടിയായിമുന്നേറിയ സൂചിക വാരമധ്യത്തിൽ തന്നെ 50,000 ലേയ്ക്ക് ചുവടുവെച്ചു. വാരാന്ത്യദിനത്തിൽ 51,000 കടന്ന് 51,073 പോയിൻറ്റിലേയ്ക്ക് ഉയർന്ന് റെക്കോർഡ് സ്ഥാപിച്ച ബി.എസ്.ഇ ക്ലോസിങിൽ 50,731 പോയിൻറ്റിലാണ്. സെൻസെക്സിന്‍റെ ചലനങ്ങൾ സാങ്കേതികമായി വീക്ഷിച്ചാൽ സൂപ്പർ ​െട്രൻഡ്, പാരാബോളിക് എസ്.ഏ.ആർ തുടങ്ങിയവ ബുള്ളഷ് മൂഡിലാണ്, എം.ഏ സിഡിയും നിക്ഷേപകർക്ക് അനുകൂലമായി നീങ്ങുന്നു.

സെൻസെക്സ് 40,000പോയിൻറ്റിൽനിന്ന് 50,000 ലേയ്ക്ക് ഉയരാൻ മൂന്ന്മാസംവേണ്ടിവന്നു. എന്നാൽ കേവലംപത്ത് ദിവസത്തിനിടയിൽ 1000 പോയിൻറ് വാരികൂട്ടിയാണ് റെക്കോർഡായ 51,073.27 ലേയ്ക്ക് പ്രവേശിച്ചത്.

ഈ വാരം മികവ് നിലനിർത്തി പുതിയ ഉയരങ്ങളിലേയ്ക്ക് സഞ്ചരിക്കാൻ വിപണി ശ്രമിക്കാമെങ്കിലും സൂചിക ഉയർന്ന റേഞ്ചിൽ നീങ്ങുന്നതിനാൽ ഓരോ അവസരവും ലാഭമെടുപ്പിന്​ വിനിയോഗിക്കുന്നതാവും അഭികാമ്യം. തിരുത്തലുകളിൽ പുതിയനിക്ഷേപങ്ങൾക്ക് ഓപ്പറേറ്റർമാർ നീക്കംനടത്താം. വിദേശഫണ്ടുകൾ മുൻനിര ഓഹരികളിലെ വാങ്ങൽ താൽപര്യം തുടരുന്നു. അതേസമയം ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ പോയവാരവുംവിൽപ്പനക്കാരായിരുന്നു.

നിഫ്റ്റി സൂചിക 15,000 പോയിൻറ്റിനെ ആദ്യമായിചുംബിച്ചആവേശത്തിലാണ്. 13,634 പോയിൻറ്റിൽ ട്രേഡിങ് തുടങ്ങിയ ദേശീയ സൂചിക ഒരുവേള 15,014 വരെ കയറിയ ശേഷം ക്ലോസിങിൽ 14,924 പോയിൻറ്റിലാണ്. ഈവാരം നിഫ്റ്റി 15,405 ലക്ഷ്യമാക്കിയാവും നീക്കം നടത്തുകയെങ്കിലും സർവകാലറെക്കോർഡ് തലത്തിൽ നീങ്ങുന്നതിനാൽ ഫണ്ടുകൾ വീണ്ടും ലാഭമെടുപ്പിന് തുനിഞ്ഞാൽ തിരുത്തലിന് ആക്കം വർധിക്കാം. ഈവാരം നിഫ്റ്റി സൂചികയ്ക്ക് 14,052 ൽ ആദ്യസപ്പോർട്ട് നിലനിൽക്കുന്നു.

കേന്ദ്രബജറ്റിലെ സാധ്യതകൾ നേട്ടമാക്കി മാറ്റാൻ വിദേശധനകാര്യസ്ഥാപനങ്ങൾ കനത്തനിക്ഷേപത്തിന് ഉത്സാഹിച്ചു 13,595 കോടി രൂപയുടെ നിക്ഷേപം പിന്നിട്ടവാരം അവർ നടത്തിയപ്പോൾ ആഭ്യന്തരഫണ്ടുകൾ 4700 കോടിരൂപയുടെ വിൽപ്പന നടത്തി. കേന്ദ്രബാങ്ക് വായ്പ അവലോകനത്തിൽ പലിശനിരക്കുകൾ നില നിർത്താൻ തീരുമാനിച്ചത് വിദേശഓപ്പറേറ്റർമാരെ ആകർഷിച്ചു.

ബാങ്കിങ് ഓഹരികളിൽ വാങ്ങൽ താൽപര്യം ശക്തമായിരുന്നു. ഒരു വർഷകാലയളവിൽ ശ്രദ്ധേയമായമുന്നേറ്റം നടത്തിയെന്ന എസ്​.ബി.ഐയുടെ വെളിപ്പെടുത്തൽ ഓഹരി വില 11 ശതമാനം ഉയർത്തി, എസ് ബി ഐ393 രൂപയിലെത്തി. മുൻ നിരഓഹരിയായ ടാറ്റമോട്ടോഴ്സ് 315രൂപയിലും എംആൻറ് എം 865, ഐ.ടി.സി 234, എച്ച്​.ഡി.എഫ്.സി ബാങ്ക്​ 1597, എച്ച്​.ഡി.എഫ്​.സി 2721, ഐ.സി.ഐ.സി.ഐബാങ്ക് 614, ടാറ്റസ്റ്റീൽ685, കോൾഇന്ത്യ140, ഒ.എൻ.ജി.സി 97, ഐ.ഒ.സി102, ഭാരതി എയർടെൽ 581, ഇൻഫോസിസ് 1272, വിപ്രോ 425, ടി.സി.എസ് 3157, ആർ.ഐ.എൽ 1923രൂപയിലുമാണ് വാരാന്ത്യം.

രാജ്യാന്തരവിപണിയിൽ ക്രൂഡ് ഓയിൽ വിലവർധിച്ചു. ബാരലിന് 52 ഡോളറിൽ ട്രേഡിങ് ആരംഭിച്ച എണ്ണമാർക്കറ്റ് വാരാവസാനം 56.94 ഡോളറിലാണ്. യു.എസ് ഡോളർ കരുത്ത് കാണിച്ചതോടെ ആഗോളതലത്തിൽ സ്വർണവില ഇടിഞ്ഞു. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1848 ഡോളറിൽ നിന്ന് 1784ഡോളർ വരെ ഇടിഞ്ഞശേഷം ക്ലോസിങിൽ 1814 ഡോളറിലാണ്.സ്വർണത്തിന് 1760 ഡോളറിൽ സപ്പോർട്ട് നിലവിലുണ്ട്. 

Tags:    
News Summary - Budget surges; Last week was a historic achievement for stock market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT