തടയാം വിഷവാതകം; കരുതാം ജീവനെ

മനുഷ്യന്‍റെയും ഭൂമിയിലെ മറ്റു ജീവജാലങ്ങളുടേയും നിലനിൽപ്പിന്‌ തന്നെ ഭീഷണിയാകുകയാണ് അന്തരീക്ഷ മലിനികരണം. ഫാക്ടറികളിലെ മലിനീകരണത്തിനൊപ്പം വാഹനങ്ങളിൽ നിന്നുള്ള പുക ഉയർത്തുന്ന മലിനീകരണവും അന്തരീക്ഷത്തെ കാർന്നു തിന്നുന്നുണ്ട്. ഇവക്കെതിരെയുള്ള പ്രതിരോധത്തിലാണ് ലോക രാജ്യങ്ങളെല്ലാം. ഈ സാഹചര്യത്തിൽ ഹരിത വ്യവസായത്തിലൂന്നിയ ചുവടുവെടുപ്പുമായി എത്തിയിരിക്കുകയാണ് ഓട്ടോ ഗ്രേഡ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് . ട്രക്കുകളിലും കാറുകളിൽ നിന്നുമെല്ലാം അന്തരീക്ഷത്തിലേക്കുള്ള മാരക വിഷ വാതകങ്ങളുടെ എമിഷൻ പരമാവധി കുറക്കുക എന്ന ലക്ഷ്യമിട്ട് ബിഎസ് 6 ഡീസൽ എൻജിനുള്ള വാഹനങ്ങളിൽ ഉപയോഗിക്കുന്ന രാസലായനി ( ഡീസൽ എക്സോസ്റ്റഡ് ഫ്ലൂയിഡ് - ഡി.ഇ.എഫ് അഥവാ ആഡ്ബ്ളൂ)യുടെ ഉൽപാദനത്തിലൂടെയാണ് ഇവർ വേറിട്ടൊരു മാതൃക തുറക്കുന്നത്. ഡീസൽ എൻജിൻ വാഹനങ്ങൾ പുറന്തള്ളുന്ന നൈട്രജൻ ഓക്സൈഡ് വാതകത്തെ നിർവീര്യമാക്കി അപകട രഹിതമാക്കാനായാണ് ബി.എസ്. 6 വാഹനങ്ങളിൽ ആഡ്ബ്ലൂ എന്ന ദ്രാവകം ഉപയോഗിക്കുന്നത്. ഡീസൽ ഉപയോഗത്തിന്റെ 5% ഡി.ഇ.എഫ് എന്ന അനുപാതത്തിലാണ് ഉപയോഗം.

കൊച്ചി ആസ്ഥാനമാക്കിയുള്ള ഓട്ടോ ഗ്രേഡ് ഇൻഡസ്ട്രിസ് കമ്പനി ഓട്ടോഗ്രേഡ് ആഡ്ബ്ലൂ എന്ന ട്രേഡ് മാർക്കിലാണ് ഉൽപ്പന്നം വിപണിയിലെത്തിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിൽ ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഉൽപാദനം. 1924 ൽ സ്ഥാപിതമായ എച്ച്.കെ.എ. ഗ്രൂപ്പിന്‍റെ ഭാഗമാണ് ഓട്ടോ ഗ്രേഡ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്. ഓട്ടോ ഗ്രേഡ് നിർമിക്കുന്ന ആഡ്ബ്ലൂ എന്ന ഡി.ഇ.എഫ് നിർമാണത്തിന്‍റെ ഓരോ ഘട്ടങ്ങളിലും ഗുണമേന്മ ഉറപ്പാക്കികൊണ്ട് അന്താരാഷ്ട്ര നിലവാരത്തിൽ ഒരു ഇന്ത്യൻ ഉൽപന്നമാണ് നിർമിച്ചിരിക്കുന്നത്. NOVAX(Taiwan) നിന്ന് നിർമാണ ലൈസന്‍സ് നേടിയ കമ്പനി ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ ഗുണമേൻമ, നിർമാണം, പാക്കിങ്ങ്, വിതരണം മുതലായ കാര്യങ്ങളിൽ കർശന മാർഗ നിർദേശങ്ങളും പാലിക്കുന്നുണ്ട്. നിർമാണ പ്രക്രിയയും പാക്കിങ്ങും വിതരണവുമെല്ലാം കമ്പ്യൂട്ടർ സംവിധാനം വഴിയാണ് നിരീക്ഷിക്കുന്നത്. ഇതോടെ കേരളത്തിലെ ആദ്യ ആഡ് ബ്ലൂ നിർമാതാക്കൾ എന്ന ഖ്യാതിയും ഇന്ത്യയിൽ ആദ്യമായി ISO -22241 മാനദണ്ഡങ്ങളോടെ വാഹനങ്ങളിലേക്ക് നേരിട്ട് ഫിൽചെയ്യുന്ന ആശയം വികസിപ്പിച്ചെടുത്തെന്ന നേട്ടവും ഇവർ സ്വന്തമാക്കി.

ഇറക്കുമതി ചെയ്യപ്പെട്ട ഉയർന്ന നിലവാരമുള്ള യൂറിയ കൃത്യമായ അനുപാതത്തിൽ ഉപയോഗിക്കുന്നതിലൂടെയാണ് ഓട്ടോ ഗ്രേഡ് ആഡ്ബ്ലൂ വിപണിയിലെ മികച്ചതായി മാറുന്നത്. ഗുണനിലവാരം മുതൽ നിർമാണ ഉപകരണങ്ങളടക്കമുള്ള എല്ലാ ഘടകങ്ങളിലും ഗുണനിലവാരം പരിശോധിച്ച് മികച്ചതാക്കാൻ മൂന്ന് വ്യത്യസ്ത ലാബുകളിലാണ് പരിശോധന. നിർമാണ പ്രക്രിയയും പാക്കിങ്ങും വിതരണവുമെല്ലാം കമ്പ്യൂട്ടർ സംവിധാനം കൃത്യമായി നിരീക്ഷണത്തിന് വിധേയമാണ്. നിലവിൽ കോമേഴ്സൽ വാഹനങ്ങൾക്ക് വേണ്ടിയാണ് ആഡ്ബ്ലൂ വിപണനം ചെയ്യപ്പെടുന്നത്. കേരളത്തിൽ ബി.എസ്. 6 ചട്ടങ്ങൾ പാലിക്കുന്ന 30,000 ട്രക്കുകൾ ഉണ്ടെന്നാണ് കണക്കുകൾ. ഈ ട്രക്കുകൾ പാർക്ക് ചെയ്യുന്ന ടെർമിനലുകളിലും പാർക്കിങ്ങ് സ്ഥലങ്ങളിലും കമ്പ്യൂട്ടർ നിർമ്മിത റീഫിൽ സ്റ്റേഷനുകൾ നിർമിച്ച് വരികയാണ് ഓട്ടോഗ്രേഡ്.



തടയാം വ്യാജൻമാരെ

ലവണങ്ങളും അന്യമൂലകങ്ങളും മാറ്റിയ വെള്ളത്തിൽ യൂറിയ ലയിപ്പിച്ചുണ്ടാക്കുന്നതാണ് ഡി.ഇ.എഫ്. Selective Catalytic Converter (SCR/Exhaust) ലേക്ക് ഇൻജക്ട് ചെയ്യപ്പെടുന്ന ഡി.ഇ.എഫ്. ഉയർന്ന താപനിലയിൽ അമോണിയയും കാർബൺഡൈ ഓക്സൈഡുമാകുന്നു. ഈ അമോണിയ എൻജിനിൽ നിന്ന് പുറന്തള്ളപ്പെടുന്ന നൈട്രജൻ ഓക്സൈഡിനെ നൈട്രജനും നിരാവിയുമാക്കി മാറ്റിയാണ് പുറത്തള്ളുന്നത്. ഈ പ്രക്രിയ ഏറ്റവും കൃത്യമായി നടക്കാൻ 32.5 ശതമാനം യൂറിയ വേണമെന്നിരിക്കെ ഇപ്പോൾ വിപണിയിലെത്തുന്ന ഉൽപന്നങ്ങളിൽ പലതും ഈ മാനദണ്ഡങ്ങളിൽ വിട്ടു വീഴ്ച ചെയ്യുന്നത് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. വ്യാജവും നിലവാരം കുറഞ്ഞതുമായ ഉൽപന്നങ്ങൾ വിറ്റഴിയുന്നത് മൂലം മനുഷ്യരാശിക്കും ജീവജാലങ്ങളുടെ നിലനിൽപ്പിനും ഭീഷണി യാകുന്നു.കൂടാതെ ഇത്തരം വ്യാജ ഉൽപ്പന്നം ഉപയോഗിക്കുന്നതിലൂടെ ലാഭത്തേക്കാൾ ഏറെ നഷ്ടമാകും സംഭവിക്കുക. വ്യാജ ഡി.ഇ.എഫ് വാഹനത്തിന്‍റെ കാറ്റലിറ്റിക്ക് കൺർവർട്ടറിന് കേട് വരുത്തുന്നു.ഇത് മൂലം വലിയ നഷ്ടമാകും വാഹന ഉടമകൾക്ക് ഉണ്ടാകുക. വായുവിന്‍റെ ഗുണനിലവാരം ഇത് കൂടുതൽ വിഷമയമാക്കും. ഈ സാഹചര്യത്തിലാണ് ഗുണനിലവാരമുള്ള ആഡ്ബ്ലൂ വിന്‍റെ പ്രാധാന്യം ബോധ്യപ്പെടുന്നത്.

ലക്ഷ്യം രാജ്യമെമ്പാടും ആഡ്ബ്ലൂ നേരിട്ട് നിറക്കുന്നഫ്രാഞ്ചൈസികൾ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഓട്ടോ ഗ്രേഡ്. ഇന്ത്യയൊട്ടാകെ ആയിരക്കണക്കിന് ഫ്രാഞ്ചൈസികൾ സ്ഥാപിക്കുകയാണ് ലക്ഷ്യം. യാത്രക്കിടയിൽ അനായാസം എത്തിച്ചേരാൻ കഴിയുന്ന ഇടങ്ങളിലാകും ഇതിനുള്ള ഫ്രാഞ്ചൈസികൾ സ്ഥാപിക്കുക. ഡി.ഇ.എഫ് ശേഖരിക്കുന്നതിനായി പെട്രോൾ പമ്പുകൾ പോലുള്ള യൂണിറ്റുകൾ കമ്പനി നേരിട്ടും ഫ്രാഞ്ചൈസികൾ വഴിയും രാജ്യത്തെമ്പാടും സ്ഥാപിച്ചാണ് വിപണനം മുന്നോട്ടു കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നത് .നേരിട്ട് വാഹനങ്ങളിലേക്ക് നിറക്കുന്നതിനാൽ വിശ്വാസ്യത ഉറപ്പാക്കാനാകും. കർശന ഗുണ നിലവാര പരിശോധനയടക്കം പ്ലാന്‍റിൽ ഉറപ്പുവരുത്തിയിട്ടുണ്ട്. കേരളത്തിൽ അങ്കമാലി, കൊണ്ടോട്ടി, തിരൂർ, മരുതറോഡ്, ആലത്തൂർ, കുതിരാൻ, എന്നിവിടങ്ങളിൽ ഇതിനോടകം തന്നെ ഫ്രാഞ്ചൈസികൾ ആരംഭിച്ചിട്ടുണ്ട്. ബാംഗ്ലൂർ, കോയമ്പത്തൂരും,ചെരുപ്പടിമല, മുവാറ്റുപുഴ, ആര്യങ്കാവ്, കല്ലറ എന്നിവിടങ്ങളിൽ പുതിയ ഫ്രാഞ്ചൈസികൾ അടുത്ത മാസം പ്രവർത്തിച്ചു തുടങ്ങും.മറ്റു സംസ്ഥാനങ്ങളിൽ പൂനയിലും ഗുജറാത്തിലും ഉടനെ ആരംഭിക്കാൻ പ്രവർത്തനം നടന്നു വരുന്നു.

വാഹനത്തിലേക്ക് ആഡ്ബ്ലൂ നേരിട്ട് നിറക്കുന്ന സമയത്ത് കൃത്യതയോടെ ഒട്ടും പുറത്തേക്ക് പാഴായിപോകാതെ ആഡ്ബ്ലൂ വാഹനത്തിന്‍റെ ടാങ്കിലേക്ക് നേരിട്ട് പകരാൻ ഈ സംവിധാനത്തിലൂടെ കഴിയുമെന്ന് അധികൃതർ പറഞ്ഞു. ആഡ്ബ്ലൂ നേരിട്ട് ഫില്ല് ചെയ്യുന്ന സംവിധാനം മൂലം പാഴാകലും നൂറ് ശതമാനവും ഒഴിവാക്കാൻ കഴിയും. ഫ്രാഞ്ചൈസികൾ വർധിക്കുന്നതോടെ ഒരോ സംസ്ഥാനത്തും ഓരോ മാനുഫാക്ചറിങ്ങ് യൂനിറ്റുകൾ ആരംഭിക്കാനാണ് തീരുമാനം. കേരളത്തിലൊട്ടാകെ 54 ഫ്രാഞ്ചൈസികൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഫ്രാഞ്ചൈസി ഉടമകൾക്ക് ഒരു വർഷത്തിനുള്ളിൽ മുടക്ക് മുതൽ തിരിച്ച് നൽകാൻ കഴിയുമെന്നാണ് ഇവർ അവകാശപ്പെടുന്നത്.

പ്രാമുഖ്യം പരിസ്ഥിതി സംരക്ഷണത്തിന് - സി.ഇ.ഒ

പരിസ്ഥിതി സംരക്ഷണത്തിന് ഏറെ പ്രാമുഖ്യം കൽപിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. അന്തരീക്ഷത്തിലേക്കുള്ള മാരക വാതകങ്ങളുടെ പുറന്തള്ളലിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. വർഷങ്ങളായി വാഹന രംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനാൽ ഇക്കാര്യത്തിൽ പ്രതിബന്ധത പുലർത്തണമെന്ന് എനിക്ക് ഉറപ്പുണ്ട്. ഗുണ നിലവാരമുള്ള സേവനം നൽകുകയാണ് ലക്ഷ്യം. നിലവാരമുള്ള ആഡ് ബ്ലൂ നിർമിക്കുക എന്ന ലക്ഷ്യത്തിലാണ് ഇത്തരമൊരു സംരംഭവുമായി മുന്നോട്ട് വന്നത്. കൂടാതെ നേരിട്ട് ഫിൽ ചെയ്യുന്ന സംവിധാനം നടപ്പാക്കുന്നതിലൂടെ പ്ളാസ്റ്റിക് ബക്കറ്റും ബാരലും ഒഴിവാക്കി പരിസ്ഥിതി സംരക്ഷണം സാധ്യമാക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ വായു മലിനീകരണത്തെക്കുറിച്ചും ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള എല്ലാ മാനദണ്ഡങ്ങളും ഓട്ടോ ഗ്രേഡ് പാലിക്കുന്നുണ്ട്. ആഡ്ബ്ലൂ ആണെന്ന് വിശേഷിപ്പിച്ച് പല കലർപ്പുള്ള ഉൽപന്നങ്ങളും മാർക്കറ്റിൽ ലഭ്യമാണ്. ഇത് ഉപയോഗിക്കുന്നത് മൂലം വാഹനങ്ങളിൽ നിന്ന് വിഷപ്പുകയാകും പുറന്തള്ളുക. നിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിക്കുന്നത് മൂലം പരിസ്ഥിതി സംരക്ഷണം എന്ന അടിസ്ഥാന ലക്ഷ്യമാകും തകിടം മറിയുക. മലിനീകരണ വിമുക്തമായ ആഡ്ബ്ലൂവിനെക്കുറിച്ചും പരിസ്ഥിതിയിൽ അതിന്‍റെ സ്വാധീനത്തെ ക്കുറിച്ചും ബോധവത്കരണവും ഓട്ടോ ഗ്രേഡ് ലക്ഷ്യമിടുന്നുണ്ട്.കൂടാതെ വാഹന ഉടമകൾക്ക് ലോയൽറ്റി പരിപാടികളിലൂടെ പ്രത്യേക കിഴിവുകളും ആനുകൂല്യങ്ങളും ഡ്രൈവർമാർക്കായി ക്ലബ് ഓട്ടോ ഗ്രേഡ് മുഖേന ആനൂകൂല്യങ്ങളും നൽകുന്നുണ്ട്. കോവിഡ് കാലത്ത് കുതിച്ച് കയറിയ ആഡ്ബ്ലൂ വിലയിൽ നിയന്ത്രണം കൊണ്ട് വന്ന് മിതമായ വിലയിൽ ആഡ് ബ്യൂ എത്തിക്കാൻ കഴിഞ്ഞുവെന്നതും നേട്ടമായി കാണുന്നു.

ടി. മുഹമ്മദ് അഷ്റഫ്, സി.ഇ.ഒ ഓട്ടോഗ്രേഡ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്

Tags:    
News Summary - Can prevent toxic gas; Save life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT