ന്യൂഡൽഹി: കുടുംബ ബജറ്റ് താളം തെറ്റിച്ച് രാജ്യത്ത് ഭക്ഷ്യഎണ്ണകളുടെ വില കുതിച്ചുയരുന്നു. പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഭക്ഷ്യഎണ്ണകളുടെ വിലയെത്തി. റീടെയിൽ വിപണിയിൽ ഭക്ഷ്യഎണ്ണകളുടെ വില 62 ശതമാനമാണ് വർധിച്ചത്. പാംഓയിൽ, സൂര്യകാന്തിയെണ്ണ, കടുകെണ്ണ, വനസ്പതി, സോയ എന്നിവയുടെയെല്ലാം വില വർധിക്കുകയാണ്. കോവിഡിന്‍റെ രണ്ടാം തരംഗത്തെ തുടർന്ന് പ്രതസിന്ധിയിലായ ഇന്ത്യയിലെ കുടുംബങ്ങൾക്ക് കൂടുതൽ വെല്ലുവിളി ഉയർത്തുന്നതാണ് ഭക്ഷ്യഎണ്ണകളുടെ വിലക്കയറ്റം.
ഭക്ഷ്യഎണ്ണകളുടെ വില ഉയർന്നതോടെ ഡിപ്പാർട്ട്മെന്റ് ഓഫ് ഫുഡ് ആൻഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ യോഗം വിളിച്ചു. എണ്ണകളുടെ റീടെയിൽ വില ക്രമാതീതമായി ഉയർന്നത് ചർച്ച ചെയ്യാനായിരുന്നു യോഗം. ഭക്ഷ്യസെക്രട്ടറി സുദാൻസു പാണ്ഡേ വില കുറക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങളോട് നിർദേശിച്ചു.
ഇന്ത്യക്ക് ആവശ്യമായ ഭക്ഷ്യ എണ്ണകളിൽ ഭൂരിഭാഗവും വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. വിദേശരാജ്യങ്ങളിൽ വില ഉയർന്നതോടെ ഇന്ത്യയിലും വില കൂടി. ഇതിനൊപ്പം എണ്ണക്കുരുക്കളുടെ ക്ഷാമം മൂലം ഇന്ത്യയിലെ ഉൽപാദനത്തിലും ഇടിവ് രേഖഖപ്പെടുത്തി. എങ്കിലും വിദേശരാജ്യങ്ങളുമായി താരത്മ്യം ചെയ്യുേമ്പാൾ ഇന്ത്യയിൽ ഭക്ഷ്യഎണ്ണയുടെ വില ഉയരുന്നതിന്‍റെ തോത് ഉയർന്ന് തന്നെ നിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.