'എത്തിക്കൽ ഇൻവെസ്​റ്റ്​മെൻറും' ഇന്ത്യൻ മാർക്കറ്റും

നിക്ഷേപങ്ങളിലെ 'എത്തിക്കൽ' വഴികൾ പ്രവാസ ലോകത്തുള്ളവർ പലപ്പോഴും അന്വേഷിക്കുന്ന കാര്യമാണ്​. പൊതുവെ നമ്മൾ കേൾക്കാറുള്ളത്​ ഇന്ത്യൻ ഇക്കോണമിയിൽ എത്തിക്കൽ ഇൻവെസ്​റ്റ്​മെൻറുകൾക്ക് തീരെ സാധ്യതയില്ലെന്നാണ്. അതിനാൽ തന്നെ പാരമ്പരാഗതമായ കച്ചവട - സേവന മേഖലയിലെ ഇടപെടലുകൾക്കപ്പുറത്ത് പുതിയകാല എക്‌ണോമിക് സിസ്​റ്റത്തെയും അതിലെ സാധ്യതകളെയും ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം താരതമ്യേനെ കുറവാണ്. വികസിത രാജ്യമായ അമേരിക്കയിൽ 60 ശതമാനത്തോളം ആളുകൾ ഷെയർ ട്രേഡിങ് ഉൾപ്പെടെയുള്ള ബിസിനസുകളിൽ എൻഗേജ്‌ ചെയ്യുമ്പോൾ നമ്മുടേത് കേവലം മൂന്ന്​ ശതമാനത്തോളമാണ്. പലപ്പോഴും ചില മുൻവിധികളും മാറ്റങ്ങളെ തങ്ങളുടേതായ അളവുകോലുകളിൽ മാത്രം നോക്കിക്കാണുന്നതും ഇതിന്​ കാരണമാകാറുണ്ട്.

നമ്മുടേത് പോലെ വലിയയൊരു ഇക്കോണമിയെ പഠിക്കുമ്പോൾ എത്തിക്കൽ ഇൻവെസ്​റ്റ്​മെൻറ്​ അവസരങ്ങളെ ഉപയോഗപ്പെടുത്താനോ പൊതുസമൂഹത്തിന്​ പരിചയപ്പെടുത്താനോ സാമ്പത്തിക വിദഗ്​ധർക്ക് കഴിയുന്നില്ലെന്ന് പറയേണ്ടിയിരിക്കുന്നു. നമ്മുടെ ഇക്കോണമിയെ നിലനിർത്തുന്നതിൽ കാപിറ്റൽ മാർക്കറ്റുകൾ, ഷെയർ മാർക്കറ്റുകൾ, കമ്മോഡിറ്റി മാർക്കറ്റുകൾ തുടങ്ങി സെക്യൂരിറ്റി മാർക്കറ്റ് പ്ലാറ്റ്ഫോമുകൾക്ക് എന്ത് മാത്രം പ്രാധാന്യമുണ്ടെന്ന്​ പൊതുജനത്തിന് മനസിലാകുന്ന ഭാഷയിലും ശൈലിയിലും ഇനിയും പറഞ്ഞതുടങ്ങേണ്ടിയിരിക്കുന്നു. ഇക്യുറ്റി അടിസ്ഥാനമാക്കി ബിസിനസ് പാർട്ണ​ർഷിപ്പിൽ ഏർപ്പെടുന്ന ഇടപാടുകളെ പിന്തുണക്കുകയും മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്നതാണ് നമ്മുടെ സെക്യൂരിറ്റി എക്സ്ചേഞ്ചുകൾ. ഷെയറുകൾ, ബോണ്ടുകൾ, ട്രഷറി ബില്ലുകൾ, കമ്മോഡിറ്റികൾ, മ്യൂചൽ ഫണ്ടുകൾ, ഇ.ടി.എഫുകൾ ഉൾപ്പടെ വ്യത്യസ്​ത നിക്ഷേപ ഇൻസ്‌ട്രുമെൻറുകൾ അവ ഓഫർ ചെയ്യുന്നുണ്ട്.

ഇതിൽ ചില മേഖലകൾ എത്തിക്കൽ ഇൻവെസ്​റ്റ്​മെൻറുകളോട് ചേർന്ന് നൽക്കാത്ത ഘടകങ്ങളുള്ളതാകുമ്പോൾ തന്നെ മറുഭാഗത്ത് ധാരാളം അവസരങ്ങൾ മറിച്ചുമുണ്ട്.

ഓരോ ഇക്കൊണമിയുടെയും വളർച്ചയുടെയും തളർച്ചയുടെയും കൂടെയാണ് അവിടുത്തെ സെക്യൂരിറ്റി എക്സ്ചേഞ്ച് സൂചികകകൾ. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയിൽ ബോംബെ സ്​റ്റോക്ക് എക്സ്ചേഞ്ചിൽ 5400 ഉം നാഷണൽ സ്​റ്റോക് എക്സ്ചേഞ്ചിൽ 2000 വും കമ്പനികൾ ലിസ്റ്റ് ചെയ്യപ്പെട്ടവയായി ഉണ്ട്. ഈ കമ്പനികളിൽ ശരീഅഃ അടിസ്ഥാനത്തിൽ ഇൻവെസ്​റ്റ്​ ചെയ്യാവുന്ന കമ്പനികൾ ഏതൊക്കെ എന്ന പഠനം, ചുരുങ്ങിയത് പതിനഞ്ച് വർഷമായിട്ടെങ്കിലും നിലവിലുണ്ട്. ഈ പഠന പ്രകാരം തന്നെ 2020 ലെ കണക്കനുസരിച്ച് മുകളിൽ പറഞ്ഞവയിൽ 1415 കമ്പനികൾ ശരീഅഃ അതിഷ്​ഠിതമായി നിക്ഷേപിക്കാൻ അർഹമായവയാണ്​ എന്ന്​ തിരിച്ചറിയപ്പെടേണ്ടതുണ്ട്​.

Tags:    
News Summary - Ethical Investment and the Indian Market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT