കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 111.24 രൂപയും ഡീസലിന് 104.62 രൂപയുമായും വർധിച്ചു. കൊച്ചിയിൽ പെട്രോളിന് 109.57 രൂപയും ഡീസലിന് 103.47 രൂപയുമാണ് വില. കോഴിക്കോട് പെട്രോൾ ലിറ്ററിന് 110.17 രൂപയും ഡീസലിന് 103.65 രൂപയുമാണ് വില.
അതേസമയം, ആഗോളവിപണിയിൽ ഇന്ത്യ വാങ്ങുന്ന ബ്രെന്‍റ് ക്രൂഡോയിലിന്‍റെ വില കഴിഞ്ഞ ദിവസവും ഇടിഞ്ഞു. ബാരലിന് 2.10 ഡോളറിന്‍റെ ഇടിവാണ് ഉണ്ടായത്. 82.28 ഡോളറാണ് ബ്രെന്‍റ് ക്രൂഡിന്‍റെ വില. എണ്ണവിലയിൽ 2.49 ശതമാനത്തിന്‍റെ കുറവുണ്ടായി. എന്നാൽ, വരും ദിവസങ്ങളിൽ എണ്ണവില ഉയരാൻ തന്നെയാണ് സാധ്യത.
ഒപെക് വരും ദിവസങ്ങളിലും ഉൽപാദനം കുറക്കുമെന്നാണ് റിപ്പോർട്ട്. ഇതിന് പുറമേ കോവിഡിൽ നിന്നും സമ്പദ്വ്യവസ്ഥകൾ മോചനം നേടുന്നതും ഇന്ധനവില വർധനവിന് കാരണമാവുന്നുണ്ട്. ഇത് ഇന്ത്യൻ വിപണിയിലും സ്വാധീനം ചെലുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.