മുംബൈ: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി പവറിന് ഓഹരി വിപണിയിൽ വൻ നേട്ടം. 19 ശതമാനത്തോളം നേട്ടമാണ് അദാനി പവർ ഓഹരികൾക്കുണ്ടായത്. ഇൻഡ്രാ ഡേയിൽ 23 രൂപയുടെ വർധനയാണ് അദാനി പവറിനുണ്ടായത്. 150 രൂപക്ക് മുകളിലാണ് കമ്പനി ഓഹരിയുടെ വ്യാപാരം. എൻ.എസ്.ഇയിലും ബി.എസ്.ഇയിലും അദാനി പവർ നേട്ടമുണ്ടാക്കി.
സാമ്പത്തിക വർഷത്തിെൻറ അവസാനപാദത്തിൽ അദാനി പവറിന് 13.13 കോടിയുടെ ലാഭമാണ് ഉണ്ടായത്. ഉയർന്ന വരുമാനമാണ് അദാനി പവറിന് തുണയായത്. 2020 മാർച്ചിൽ 1,312.86 കോടിയുടെ നഷ്ടമാണ് അദാനി പവറിന് ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക വർഷം 1,269.6 കോടിയാണ് അദാനി പവറിെൻറ അറ്റാദായം. മുൻ വർഷവുമായി താരതമ്യം ചെയ്യുേമ്പാൾ കമ്പനിയുടെ അറ്റാദായം വർധിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ താപവൈദ്യുതി ഉൽപാദകരാണ് അദാനി പവർ. 12,410 മെഗാവാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിക്കുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, രാജസ്ഥാൻ, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ അവർക്ക് താപവൈദ്യുത നിലയങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.