ലോകത്തെ ഏറ്റവും സുരക്ഷിതമായ നിക്ഷേപമേതെന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ സ്വർണമെന്ന് ഉത്തരം പറയാം. സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യങ്ങൾ ആടിയുലയുേമ്പാൾ നിക്ഷേപകരെല്ലാം സ്വർണത്തിലാണ് പണമിറക്കുന്നത്. സ്വർണം ജനങ്ങളുടെ സമ്പത്തിെൻറ കലവറയാണ്. അനുദിനം സ്വർണത്തിെൻറ ആവശ്യകത വർധിക്കുകയാണ്. സ്വർണം പരിമിതമായ ഒരു വിഭവസമ്പത്താണ്.അത് ഖനനം ചെയ്തെടുക്കാൻ ലോകത്ത് ആരുമില്ലാത്ത ഒരവസ്ഥ വന്നേക്കാം.എന്നാൽ സ്വർണം തീർന്നു പോകുമോ എന്നുള്ള ആശങ്ക അസ്ഥാനത്താണ്.
വേൾഡ് ഗോൾഡ് കൗൺസിലിന്റെ(WGC) കണക്കനുസരിച്ച് 2019 ൽ സ്വർണഖനികളിലെ ഉൽപാദനം ആകെ 3531 ടണ്ണാണ്. 2018 ലെ ഉൽപാദനത്തിനേക്കാൾ 1% കുറവാണ്.2008 മുതൽ 2018 വരെ ഓരോ വർഷവും ഉൽപാദനം കൂടുകയായിരുന്നു .വരും വർഷങ്ങളിൽ സ്വർണഖനികളിലെ ഉൽപാദനം മന്ദഗതിയിലാകുകയോ കുറയുകയോ ചെയ്യാം.നിലവിലെ ഖനികളിലെ സ്വർണശേഖരം തീർന്നു പോകുകയോ പുതിയ ഖനികളുടെ കണ്ടെത്തലുകൾ ദുർലഭമാവുകയോ ചെയുന്നതിനാലാണത്. സ്വർണത്തിന്റെ ഉപയോഗം വർദ്ധിക്കുമ്പോഴും ഉൽപാദനത്തിൽ ഗണ്യമായ കുറവുണ്ടാകാൻ സാധ്യതയില്ലെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.
എന്നാൽ ഉൽപാദനത്തിൽ ക്രമാനുഗത കുറവ് സംഭവിക്കാം. പഴയതും നിലവിലുള്ളതുമായ ഖനികൾ കരുതൽ ഖനികളാണ്. പുതിയ ഭൂപ്രദേശങ്ങൾ കണ്ടെത്തി ഉറവിടങ്ങളുണ്ടാക്കുന്നതിനുള്ള പരിശ്രമങ്ങൾ നടക്കുന്നുണ്ട്. പുതിയ ഖനികൾ ഇപ്പോഴും കണ്ടെത്താനുണ്ടെങ്കിലും വലിയ നിക്ഷേപങ്ങളുടെ അപൂർവ്വമാണ്. അതിനാൽ മിക്ക സ്വർണ ഉൽപാദനവും പഴയ ഖനികളിൽ നിന്നു തന്നെയാണ്.
വലിയ തോതിലുള്ള ഖനനം ചെലവേറിയതാണ്. ഇന്ന് ലോകത്ത് നടക്കുന്ന ഖനന പ്രവർത്തനത്തിന്റെ 60 ശതമാനവും ഉപരിതല ഖനനമാണ്. അതിവിശാലമായ ഖനന മേഖലകൾ കുഴിക്കാൻ ധാരാളം യന്ത്രങ്ങളും മനുഷ്യ പ്രയത്നങ്ങളും ആവശ്യമാണ്. 40 ശതമാനം ഖനനം മാത്രമേ ഭൂമിയുടെ അടിത്തട്ട് വഴി നടക്കുന്നുള്ളു.ചെറുതും വലുതുമായ പല ഖനികളിലും സ്വർണം തിർന്നു എന്ന രീതിയിലുള്ള ഖനനമാണ് ഇപ്പോൾ നടക്കുന്നതിനാൽ, ഖനനം വളെരെ കഠിനമാവുകയാണ്.ചൈനയുടെ ഖനികൾ വളരെ ചെറുതും ചെലവേറിയതുമാണ്. താരതമ്യേന പര്യവേക്ഷണം ചെയ്യാത്ത പ്രദേശങ്ങൾ സ്വർണ ഖനനത്തിനായി അവശേഷിക്കുന്നുണ്ടെങ്കിലും പശ്ച്ചിമ ആഫ്രിക്ക പോലുള്ള പ്രദേശങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നതായി വിദഗ്ദർ അഭിപ്രായപ്പെടുന്നു.
അമേരിക്കൻ ജിയോളജിക്കൽ സർവ്വേ അനുസരിച്ച് 190000 ടൺ സ്വർണമാണ് ഇതുവരെ ലോകത്ത് ഖനനം ചെയ്തിട്ടുള്ളത്. 50000 ടണ്ണോളം സ്വർണം ഇനിയും ഖനനം ചെയ്യാനുണ്ടാകുമെന്നാണ്. പുതിയ സാങ്കേതിക വിദ്യകളായ സ്മാർട്ട് ഡേറ്റാ മൈനിംഗ് പോലുള്ളവ ഉപയോഗിച്ചാകും കഠിനമായ പുതിയ ഖനികൾ ആരംഭിക്കുകയെന്നാണ് സൂചനകൾ. റോബോട്ടിക്ക് സംവിധാനങ്ങൾ ഇപ്പോൾ തന്നെ ചില ഖനികളിൽ ഉപയോഗിച്ചു വരുന്നുണ്ട്.പുതിയ സാങ്കേതിക പ്രവർത്തനങ്ങൾ ഖനന ചെലവുകൾ ഗണ്യമായി കുറയാൻ സാധ്യതയുണ്ട്.
ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഉൽപാദിപ്പിക്കപ്പെടുന്നത് ദക്ഷിണാഫ്രിക്കയിലെ വൈറ്റ് വാട്ടർ റൗണ്ട് ബേസിനിൽ നിന്നാണ്. ഇതുവരെ ഖനനം ചെയ്തിട്ടുള്ള സ്വർണത്തിന്റെ ഏകദേശം 30% വൈറ്റ് വാട്ടർ റൗണ്ട് ബേസിൻ ഖനിയിൽ നിന്നാണ്.ഓസ്ട്രേലിയയിലെ സൂപ്പർ പിറ്റ്, ന്യൂമോണ്ട്ബോഡിംഗ് റ്റൺ, ഇൻഡോനേഷ്യയിലെ ഗ്രാസ് ബർഗ്, യു എസ് ലെ നെവാഡ, ചൈനയിലെ എംപോനെംഗ് തുടങ്ങിയവയാണ് മറ്റ് പ്രധാന സ്വർണഖനന മേഖലകൾ. ഇൻഡ്യയിൽ ചില സ്ഥലങ്ങളിൽ സ്വർണമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും വ്യാപകമായി വ്യാവസായികാടിസ്ഥാനത്തിൽ ഖനനം ചെയ്തു തുടങ്ങിയിട്ടില്ല.
റഷ്യ, കാനഡ, പെറു തുടങ്ങിയ രാജ്യങ്ങളും പ്രധാന ഉൽപാദകരാണ്. ഗോൾഡിന്റെ നവാഡ ഗോൾഡ് മൈനാണ് ലോകത്തിലെ ഏറ്റവും വലിയ ഒറ്റ സ്വർണ ഖനന സ്ഥാപനം. പ്രതിവർഷം 3.5 ദശലക്ഷം പെട്ടി സ്വർണത്തരികളാണ് ഉൽപാദിപ്പിക്കുന്നത്. അൻറാർട്ടിക്കിലും സ്വർണമുണ്ടെങ്കിലും കാലാവസ്ഥ കഠിനമായതിനാൽ ഖനനം സാധ്യമല്ല. ചന്ദ്രനിൽ സ്വർണത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയുണ്ടെങ്കിലും ഖനന ചെലവുകൾ സ്വർണത്തിെൻറ മൂല്യത്തേക്കാൻ കൂടുതലാകും.
സമുദ്രതലത്തിലും സ്വർണം സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളതിനാൽ എക്കാലത്തേക്കുള്ള സ്വർണമുണ്ടാകുമെന്നകാര്യത്തിൽ യാതൊരു സന്ദേഹത്തിനും വഴിയില്ല.പക്ഷേ അത് ഖനനം ചെയ്തെടുക്കുന്നതിലാണ് മിടുക്ക് വേണ്ടത്. മൊബെെൽ ഫോണുകളിൽ വലിയ അളവിൽ സ്വർണം ഉപയോഗിക്കുന്നുണ്ട്. ഇലക്ട്രോണിക് മാലിന്യങ്ങളിൽ സ്വർണം വേർതിരിച്ചെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അത് വിജയിച്ചാൽ സ്വർണ വിപണിയിൽ മാറ്റങ്ങളുണ്ടായേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.