കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 15 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7450 രൂപയായാണ് ഉയർന്നത്. പവന്റെ വില 59,600 രൂപയായാണ് വില വർധിച്ചത്. അതേസമയം, ആഭ്യന്തര വിപണിയിൽ സ്വർണത്തിന്റെ ഭാവി വിലകൾ കുറയുകയാണ്.
മിഡിൽ ഈസ്റ്റിലെ സംഘർഷം അയഞ്ഞത് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ സാധ്യതകളെ ബാധിക്കുന്നുണ്ട്. യു.എസ് പ്രസിഡന്റായി ഡോണാൾഡ് ട്രംപ് അധികാരമേൽക്കുന്നത് വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും. ട്രംപ് സർക്കാറിന്റെ നയങ്ങൾ എന്തെന്ന് വ്യക്തമായാൽ സ്വർണവിലയെ അത് സ്വാധീനിക്കുമെന്ന് ഉറപ്പാണ്.
ട്രംപിന്റെ നയങ്ങൾ യു.എസിൽ പണപ്പെരുപ്പം ഉയർത്തിയാൽ പലിശ നിരക്ക് കുറക്കുന്നതിൽ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പുനർവിചിന്തനം നടത്തുമെന്ന് ഉറപ്പാണ്. ഇത് ബോണ്ട് വരുമാനം ഉയർത്തുന്നതിലേക്ക് നയിക്കും. അങ്ങനെ സംഭവിച്ചാൽ വരും ദിവസങ്ങളിൽ സ്വർണവില ഇടിയുന്നതിലേക്കാവും അത് നയിക്കുക.
അതേസമയം, ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സെൻസെക്സിൽ 200 പോയിന്റിലേറെ നേട്ടമുണ്ടായി. നിഫ്റ്റി 23,200 പോയിന്റിന് മുകളിലാണ് വ്യാപാരം നടത്തുന്നത്. ഡോളറിനെതിരെ രൂപ നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. 13 പൈസയുടെ നേട്ടത്തോടെ 86.47ലാണ് രൂപയുടെ വ്യാപാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.