representative image

സ്വർണ വിലയിൽ ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. 440 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 38,760 രൂപയായി. മൂന്നുദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇടിവ് നേരിട്ടത്. ഗ്രാമിന് 4,900 രൂപയിലും പവന് 39,200 രൂപയിലുമാണ് ശനിയാഴ്ച മുതൽ വ്യാപാരം നടന്നത്.

ഏപ്രിൽ 18, 19 തീയതികളിൽ രേഖപ്പെടുത്തിയ പവന് 39,880 (ഗ്രാമിന് 4,985 രൂപ) രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. രണ്ടാഴ്ചക്കിടെ 1600 രൂപ വർധിച്ച ശേഷം വില താഴുകയാണ് ചെയ്തത്. രണ്ടാഴ്ചക്കിടെ ഗ്രാമിന് 155 രൂപയും പവന് 1240 രൂപയും കുറഞ്ഞു.

ഈ മാസം യു.എസ് ഫെഡറൽ റിസര്‍വ് പലിശ നിരക്കുകൾ ഉയര്‍ത്തുമെന്ന സൂചനകൾ ആണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വര്‍ണ വില കുത്തനെ ഉയര്‍ത്തിയത്. റഷ്യൻ-യുക്രൈയ്ൻ പ്രതിസന്ധിയും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിച്ചിരുന്നു. എന്നാൽ പിന്നീട് വില ഇടിയുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ഡോളർ കരുത്താര്‍ജിച്ചത് ആണ് സ്വര്‍ണ വിലക്ക് തിരിച്ചടിയായത്.

Tags:    
News Summary - Gold prices fell by Rs 440 per sovereign on 26th April 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT