സ്വർണവില തുടർച്ചയായ നാലാം ദിവസവും കുറഞ്ഞു

കൊച്ചി: സ്വർണവില തുടർച്ചയായ നാലാം ദിവസവും കുറഞ്ഞു. ​വെള്ളിയാഴ്ച 200 രൂപയുടെ കുറവാണ് പവന്റെ വിലയിലുണ്ടായത്. ഇതോടെ സ്വർണവില 42,920 ആയി കുറഞ്ഞു. കഴിഞ്ഞ ദിവസം 43,120 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5365 രൂപയാണ്.

അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട് ഗോൾഡിന്റെ വില ഔൺസിന് 1,865.11 ഡോളറാണ്. അതേസമയം, യു.എസ് ഗോൾ ഫ്യൂച്ചറിന്റെ നിരക്ക് 1,882 ഡോളറാണ്. അന്താരാഷ്ട്ര വിപണിയിൽ ഒമ്പത് മാസത്തിനിടയിലെ കുറഞ്ഞ നിരക്കിലാണ് സ്വർണമി​പ്പോൾ. കഴിഞ്ഞ കുറേ ദിവസമായി സ്വർണത്തിന്റെ ചാഞ്ചാട്ടം വിപണിയിൽ തുടരുകയാണ്.

യു.എസിലെ ബോണ്ടുകളിൽ നിന്നുള്ള വരുമാനം ഉയർന്നതും വരും മാസങ്ങളിൽ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താനുള്ള സാധ്യതയും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. വരും ദിവസങ്ങളിലും സ്വർണവില കുറഞ്ഞേക്കുമെന്ന പ്രവചനങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

Tags:    
News Summary - Gold prices fell for the fourth day in a row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT