കേന്ദ്രബജറ്റിന് പിന്നാലെ കൂപ്പുകുത്തി സ്വർണവില; ഇന്ന് കുറഞ്ഞത് 2200 രൂപ

മുംബൈ: കേന്ദ്ര ബജറ്റിന് പിന്നാലെ രാജ്യത്ത് സ്വർണവിലയിൽ വൻ കുറവ്. ഗ്രാമിന് 250 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6495 രൂപയായി കുറഞ്ഞു. പവന് രണ്ടായിരം കുറഞ്ഞ് 51,960 രൂപയായി. ബജറ്റിൽ സ്വർണത്തിനുള്ള ഇറക്കുമതി തീരുവ കുറച്ചതോടെയാണ് വില വൻതോതിൽ കുറഞ്ഞത്. രാവിലെ പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞിരുന്നു. ഇതോ​ടെ ഇന്ന് മാത്രം ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 2200 രൂപയുടെ കുറവുണ്ടായി.

ബജറ്റിൽ സ്വർണത്തിന്റേയും വെള്ളിയുടേയും പ്ലാറ്റിനത്തിന്റേയും ഇറക്കുമതി തീരുവ കുറച്ചിരുന്നു. സ്വർണത്തിന്റേയും വെള്ളിയുടേയും ഇറക്കുമതി തീരുവ ആറ് ശതമാനമാക്കിയാണ് കുറച്ചത്. പ്ലാറ്റിനത്തിന്റെ ഇറക്കുമതി തീരുവ 6.4 ശതമാനമാക്കിയും കുറച്ചിരുന്നു.

അർബുദ മരുന്നുകൾ, മൊബൈൽ ഫോൺ, സ്വർണം, വെള്ളി, തുകൽ ഉൽപന്നങ്ങൾ, കടൽ വിഭവങ്ങൾ, ഫെറോ നിക്കൽ, ബ്ലിസ്റ്റർ കോപ്പർ എന്നിവക്കാവും വില കുറയും.അമോണിയം നൈട്രേറ്റ്, പി.വി.സി ​ഫ്ലെക്സ് ബാനർ, ടെലികോം ഉപകരണങ്ങൾ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ എന്നിവയുടെ വില വർധിക്കും.

രാജ്യത്ത് ഉയരുന്ന തൊഴിലില്ലായ്മ മറികടക്കാൻ ലക്ഷ്യമിട്ട് മൂന്നാം നരേന്ദ്ര​ മോദി സർക്കാറിന്റെ ഒന്നാം ബജറ്റ്. തൊഴിൽ സൃഷ്ടിക്കാനുള്ള പ്രഖ്യാപനങ്ങൾക്കൊപ്പം നൈപുണ്യ വികസനത്തിനും സർക്കാർ ഊന്നൽ നൽകുന്നുണ്ട്. വിദ്യാർഥികൾക്കുള്ള ഇന്റേൺഷിപ്പ് പദ്ധതി അടക്കമുള്ളവ തൊഴിൽ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. മൂന്ന് തവണയായി 15,000 രൂപ വരെ തൊഴിലാളികൾക്ക് നൽകുമെന്ന പ്രഖ്യാപനം വൻമാറ്റം ലക്ഷ്യമിട്ടാണ്.

Tags:    
News Summary - Gold rate decrease in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT