പ്രതീകാത്മക ചിത്രം

പണിക്കൂലിയും ചേർത്ത് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ അര ലക്ഷം രൂപ വേണം; കണക്കുകളിങ്ങനെ

കൊച്ചി: സർവകാല റെക്കോർഡും ഭേദിച്ച് കുതിച്ചുയരുകയാണ് സ്വർണവില. 46480 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. പക്ഷേ ആഭരണമായി സ്വർണം വാങ്ങണമെങ്കിൽ കുറഞ്ഞ പണിക്കൂലി കണക്കാക്കിയാൽ പോലും 50,000 രൂപക്ക് മുകളിൽ വേണ്ടി വരും.

46480 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഇതി​ന്റെ കൂടെ അഞ്ച് ശതമാന പണിക്കൂലി(2334) രൂപയും കൂടി കൂട്ടിയാൽ വില 48,804 ആയി ഉയരും. ഇതിനൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി അതായത് 1464 രൂപ ​കൂടി ചേർക്കും ഇതോടെ വില 50,000 കടക്കും. ഇതിനൊപ്പം ഹാൾമാർക്ക് യുണിക് ഐഡന്റിഫിക്കേഷൻ ചാർജ് കൂടിയാവുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ഏകദേശം 50,313.12 രൂപ നൽകേണ്ടി വരും.

അതേസമയം, ബുധനാഴ്ച പവന് 600 രൂപ വർധിച്ച് 46,480 രൂപയും ഗ്രാമിന് 75 രൂപ വർധിച്ച് 5810 രൂപയുമായി. സർവകാല റെക്കോഡിലാണ് പവൻ വില. 45,880 രൂപയായിരുന്നു ഇന്നലെ വില.നവംബർ 13ന് 44,360 ആയിരുന്നു പവൻ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായിരുന്നു ഇത്. 16 ദിവസംകൊണ്ട് 2120 രൂപയാണ് വർധിച്ചത്.

അന്താരാഷ്ട്ര സ്വർണ്ണവില ട്രോയ് ഔൺസിന് 2045 ഡോളറും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.29 ലുമാണ്. 24 കാരറ്റ് സ്വർണ്ണത്തിന്‍റെ ബാങ്ക് നിരക്ക് 64 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്.പശ്ചിമേഷ്യയിലെ വെടിനിർത്തൽ സ്വർണ്ണ വിലയിൽ കുറവ് വരുമെന്ന് പ്രതീക്ഷയിലായിരുന്നു വിപണി. എന്നാൽ അമേരിക്ക പലിശ നിരക്ക് ഇനി ഉടനെ ഉയർത്തില്ലന്നും, കുറയ്ക്കാനുള്ള സാധ്യതകളാണെന്നുമുള്ള ഫെഡറൽ റിസർവിന്‍റെ സൂചനകളും, ചൈനയിൽ പുതിയ പനി പടരുന്നതായുള്ള വാർത്തയും സ്വർണ്ണവില കുതിക്കുന്നതിന് കാരണമായി.

Tags:    
News Summary - If you want to buy a Pavan of gold jewelry including labor, you need half a lakh of rupees; How are the figures?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT