ഓഹരി വിപണി ആറ്‌ മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ

മുംബൈ: ഇന്ത്യൻ ഓഹരി വിപണി ആറ്‌ മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ ഇന്ന്‌ ഇടപാടുകൾക്ക്‌ തുടക്കം കുറിച്ചു. വിദേശ ഫണ്ടുകളുടെ സജീവ സാന്നിധ്യം മുൻനിര ഓഹരികളുടെ മുന്നേറ്റത്തിന്‌ വേഗത പകർന്നു.

ബോംബെ സെൻസെക്‌സ്‌ 150 പോയിൻറ്‌ മികവിൽ 39,940ൽ ഇടപാടുകൾ പുരോഗമിക്കുന്നു. നിഫ്‌റ്റി സൂചിക 11,500ന്‌ മുകളിൽ ഇടം കണ്ടത്തി.

വ്യാഴാഴ്‌ച്ച നടക്കുന്ന ആഗസ്റ്റ്‌ സീരീസ്‌ സെറ്റിൽമെൻറ്റിന്‌ മുന്നോടിയായി ഓപറേറ്റർമാർ പൊസിഷനുകളിൽ മാറ്റം വരുത്തുന്നതിനാൽ ഇന്നും നാളെയും സൂചികയിൽ ചാഞ്ചാട്ടം ശക്തമാകാം. ഊഹക്കച്ചവടക്കാർ ഇടപാടുകളുടെ ആദ്യ മിനിറ്റുകളിൽ ഷോട്ട്‌ കവറിങ്ങിന്‌ ഉത്സാഹിച്ചത്‌ നിഫ്‌റ്റി സൂചികയെ 11,525 പോയിൻറ്‌ വരെ ഉയർത്തി.

ഏഷ്യയിലെ ഇതര ഓഹരി വിപണികളിൽ നിന്നുള്ള അനുകുല വാർത്തകളും ഓപ്പണിങ്‌ വേളയിൽ ഇന്ത്യൻ മാർക്കറ്റ്‌ നേട്ടമാക്കി. ഫോറെക്‌സ്‌ മാർക്കറ്റിൽ യു.എസ്‌ ഡോളറിന്‌ മുന്നിൽ രൂപയുടെ മൂല്യം 74.11ലാണ്‌ നീങ്ങുന്നത്‌.

Tags:    
News Summary - Indian Share Market Grow up in High Point

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT