തിരുവനന്തപുരം: ആഗോള കയറ്റുമതി രംഗത്ത് കേരളത്തെ പ്രമുഖ കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള കേരള കയറ്റുമതി പ്രോത്സാഹന നയത്തിന് മന്ത്രിസഭയുടെ അംഗീകാരം. സംസ്ഥാനത്തെ കയറ്റുമതിക്കാര്‍ക്ക് അവസരങ്ങള്‍ മുതലെടുക്കാനും പുതിയ പങ്കാളിത്തങ്ങളില്‍ ഏര്‍പ്പെടാനും ആഗോളതലത്തില്‍ സാന്നിധ്യം ഉറപ്പാക്കാനും ലക്ഷ്യമിടുന്നതാണ് നയം.
സംസ്ഥാനത്തിന്റെ സ്വാഭാവിക പ്രത്യേകതകൾ, പ്രകൃതിവിഭവങ്ങള്‍, വിദഗ്ധ തൊഴിലാളികള്‍, സാംസ്കാരിക പൈതൃകം, ഭൂമിശാസ്ത്രസ്ഥാനം എന്നിങ്ങനെയുള്ള സവിശേഷ ശക്തികളെ തിരിച്ചറിയുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുമെന്നും നയം വിഭാവനം ചെയ്യുന്നു.
തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ കയറ്റുമതി കേന്ദ്രങ്ങൾ സ്ഥാപിക്കാനും അതുവഴി കയറ്റുമതി സാധ്യതകള്‍ പരമാവധി വർധിപ്പിക്കാനും സര്‍ക്കാർ ലക്ഷ്യമിടുന്നു. നിലവിലുള്ള കയറ്റുമതി യൂനിറ്റുകളുടെ മത്സരശേഷി മെച്ചപ്പെടുത്തുന്നതിന് നൈപുണ്യ വികസനവും ശേഷി വികസനവും പ്രോത്സാഹിപ്പിക്കും.
സുസ്ഥിര സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കൽ, നവീകരണത്തെ പ്രോത്സാഹിപ്പിക്കൽ, അനുകൂല ആവാസവ്യവസ്ഥ ഒരുക്കൽ, പരമ്പരാഗത മേഖലയുടേത് ഉൾപ്പെടെയുള്ളവയുടെ വളര്‍ച്ചയും വൈവിധ്യവത്കരണവും എന്നിവ നയത്തിന്‍റെ ദൗത്യങ്ങളായിരിക്കും.
സാമ്പത്തിക, സാമ്പത്തികേതര പ്രോത്സാഹനത്തിനുള്ള വ്യവസ്ഥകളും നയത്തിന്‍റെ ഭാഗമാണ്. കയറ്റുമതിക്കാവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കലിന് പിന്തുണ നൽകുന്നതിനായി കോള്‍ഡ് സ്റ്റോറേജ് യൂനിറ്റുകള്‍, വെയര്‍ഹൗസിങ്, ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങൾ, ടെസ്റ്റിങ് ലബോറട്ടറികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കാൻ നിക്ഷേപത്തിന്റെ 25 ശതമാനം ഒറ്റത്തവണ സബ്സിഡി നല്‍കും.
കയറ്റുമതി വിറ്റുവരവ് അടിസ്ഥാനമാക്കി മൂന്ന് വർഷത്തേക്ക് ഒരു ശതമാനം ഇന്‍സെന്‍റിവ് നൽകും. തുറമുഖങ്ങളിലെ ഗതാഗത ചാര്‍ജുകള്‍, ഹാൻഡ്ലിങ് ചാര്‍ജുകള്‍ തുടങ്ങിയ ലോജിസ്റ്റിക് ചെലവുകളുടെ 50 ശതമാനം റീഇംബേഴ്‌സ്‌മെന്‍റിനും വ്യവസ്ഥയുണ്ടാകും. കയറ്റുമതി കണ്‍സോര്‍ട്യം/ ക്ലസ്റ്ററുകള്‍ രൂപവത്കരിക്കുന്നത് പ്രോത്സാഹിപ്പിക്കും. സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുടെ ചെക്ക് ഗേറ്റുകളില്‍ നിന്ന് കയറ്റുമതി ചരക്ക് നേരത്തെ കടന്നുപോകുന്നതിന് മികച്ച ട്രാക്ക് റെക്കോഡുള്ള കയറ്റുമതിക്കാര്‍ക്ക് കയറ്റുമതി കാര്‍ഡ് നല്‍കും.
സുഗന്ധവ്യഞ്ജനങ്ങളും ഹോർട്ടികൾച്ചർ, കാർഷിക ഉൽപന്നങ്ങൾ എന്നിവ ഉൾപ്പെടെ ഉയര്‍ന്ന വളര്‍ച്ച കയറ്റുമതി സാധ്യതയുള്ള 13 മേഖലകളിൽ ഊന്നൽ നൽകുന്നതാണ് നയം. മറ്റ് മേഖലകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.