മുംബൈ: റഷ്യ-യുക്രെയ്ൻ യുദ്ധഭീതി ആഗോള വിപണികളിലെ ഓഹരികളിൽ കൂട്ടവിൽപന സമ്മർദമായി മാറിയപ്പോൾ ഇന്ത്യൻ വിപണിയിലും ചോരപ്പുഴ. രണ്ടു ദിനംകൊണ്ട് സൂചികകൾ 2520 പോയന്റ് കൂപ്പുകുത്തിയപ്പോൾ നിക്ഷേപകരുടെ പോക്കറ്റിൽനിന്ന് ചോർന്നത് 12.38 ലക്ഷം കോടി രൂപ.
അമേരിക്കയിലടക്കം ലോകരാജ്യങ്ങളിൽ ഉയരുന്ന പണപ്പെരുപ്പവും കൂട്ടവിൽപനയിലേക്കു നയിച്ചു. രാജ്യത്ത് ബി.എസ്.ഇ സെൻസെക്സ് 1747 പോയന്റ് ഇടിഞ്ഞ് 56,405ലെത്തിയപ്പോൾ നിഫ്റ്റി 532 പോയൻറ് താഴ്ന്ന് 16,843ലും ക്ലോസ് ചെയ്തു. ലോഹം, ഐ.ടി, ബാങ്ക്, കെമിക്കൽ തുടങ്ങി എല്ലാ മേഖലകളും തകർച്ച നേരിട്ടു. ടി.സി.എസ് മാത്രമാണ് പച്ച കത്തിയ ഓഹരി. 2021 ഫെബ്രുവരി 26നുശേഷം ഒറ്റദിനത്തിലുണ്ടായ വൻ തകർച്ചയുമാണ് തിങ്കളാഴ്ചയിലേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.