നാല്​ കോടി നിക്ഷേപിച്ച അലിയക്ക്​ ലഭിച്ചത്​ 54 കോടി; കത്രീനക്ക്​ കിട്ടിയത്​ 22 കോടി, നൈക്കയുടെ കുതിപ്പിൽ നേട്ടമുണ്ടാക്കി നടിമാർ

മുംബൈ: ഇന്ത്യൻ ഫാഷൻ ബ്രാൻഡായ നൈക്കയുടെ ഓഹരി വിപണിയിലെ കുതിപ്പ്​ മുതലാക്കി ബോളിവുഡ്​ നടിമാരായ കത്രീന കൈഫും അലിയ ഭട്ടും. ഓഹരി വിപണിയിൽ ലിസ്റ്റ്​ ചെയ്​തതിന്​ പിന്നാലെ നൈക്കയുടെ മൂല്യം ഉയർന്നതോടെയാണ്​ ബോളിവുഡ്​ സെലിബ്രികളും വൻ നേട്ടം സ്വന്തമാക്കിയത്​. നൈക്കയുടെ മാതൃകമ്പനിയായ എഫ്​.എസ്​.എൻ ഇ-കോമേഴ്​സിൽ 2020ൽ അലിയ ഭട്ട്​ 4.95 കോടി നിക്ഷേപിച്ചിരുന്നു. ഇപ്പോൾ ഏകദേശം 54 കോടിയാണ്​ അലിയയുടെ നിക്ഷേപത്തിന്‍റെ മൂല്യം.

2018ലാണ്​ നൈക്ക-കെ.കെ ബ്യൂട്ടി എന്ന ബ്രാൻഡിൽ കത്രീന കൈഫ്​ 2.04 കോടി നിക്ഷേപിച്ചത്​. ഏകദേശം 22 കോടി രൂപയാണ്​ കത്രീനയുടെ നിക്ഷേപത്തിന്‍റെ ഇന്നത്തെ മൂല്യം. അലിയ ഭട്ട്​ ഫൂൽ എന്ന കമ്പനിയിലും നിക്ഷേപം നടത്തിയിട്ടുണ്ട്​.

ഇതാദ്യമായല്ല ബോളിവുഡ്​ താരങ്ങൾ ഓഹരി വിപണിയിൽ നിന്ന്​ വൻ നേട്ടമുണ്ടാക്കുന്നത്​. ജസ്​റ്റ്​ ഡയലിലെ നിക്ഷേപത്തിൽ നിന്ന്​ 2013ൽ അമിതാഭ്​ ബച്ചൻ 43 ഇരട്ടി നേട്ടമുണ്ടാക്കിയിരുന്നു​. ബോളിവുഡ്​ നടി ദീപിക പദുക്കോണിന്​ ഇ-മൊബിലിറ്റി കമ്പനിയായ ബ്ലുസ്​മാർട്ടിലും എഡ്​ടെക്​ പ്ലാറ്റ്​ഫോം ​ഫ്രണ്ട്​റോവിലും ബ്യൂട്ടി കോമേഴ്​സ്​ സ്ഥാപനം പർപ്പിളിലും നിക്ഷേപമുണ്ട്​. കാജൽ അഗർവാളിന്​ ഗെയിമിങ്​ കമ്പനിയായ ഒാകിയിൽ 15 ശതമാനമാണ്​ നിക്ഷേപം. ക്രിക്കറ്റ്​ താരങ്ങളായ വിരാട്​ കോഹ്​ലി, യുവരാജ്​ സിങ്​, ശിഖർ ധവാൻ എന്നിവരും സ്റ്റാർട്ട്​ അപ്​ സംരംഭങ്ങളിൽ നിക്ഷേപിച്ചിട്ടുണ്ട്​.

ഇന്ത്യൻ ഓഹരി വിപണിയിൽ മികച്ച നേട്ടത്തോടെയാണ്​ നൈക്ക വ്യാപാരത്തിന്​ തുടക്കം കുറിച്ചത്​. എൻ.എസ്​.ഇയിൽ 82ശതമാനം നേട്ടത്തോടെ 2,054 രൂപയിലാണ്​ നൈക്കയുടെ വ്യാപാരം. ഐ.പി.ഒയിലെ ഇഷ്യ​ു വില 1,125 രൂപയായിരുന്നു. ബി.എസ്​.ഇയിൽ 2063 രൂപക്കാണ്​ നൈക്ക ലിസ്റ്റ്​ ചെയ്​തത്​. കമ്പനിയുടെ വിപണിമൂലധനം ബി.എസ്​.ഇയിൽ ഒരു ലക്ഷം കോടി കടന്നു.

Tags:    
News Summary - Nykaa IPO: Alia Bhatt, Katrina Kaif earn 10X returns from investments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT