ലണ്ടൻ: പെട്രോൾ-ഡീസൽ വില വർധന മൂലം ദുരിതത്തിലായ ഇന്ത്യൻ ജനതക്ക് തിരിച്ചടിയായി അന്താരാഷ്ട്ര വിപണിയിൽ ബ്രെന്‍റ് ക്രൂഡിന്‍റെ വില ഉയരുന്നു. അന്താരാഷ്ട്ര വിപണിയിൽ വില താഴ്ന്നിരിക്കുേമ്പാഴും വലിയ രീതിയിൽ ഇന്ത്യയിൽ എണ്ണകമ്പനികൾ വില ഉയർത്തിയിരുന്നു. പുതിയ സാഹചര്യത്തിൽ രാജ്യത്തെ എണ്ണവില റെക്കോർഡുകൾ ദേഭിച്ച് മുന്നേറുമെന്നാണ് സൂചന.
കോവിഡ് വാക്സിന്റെ വരവും സമ്പദ്വ്യവസ്ഥകൾ പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതുമാണ് ആഗോളതലത്തിൽ എണ്ണവിലയെ സ്വാധീനിക്കുന്നത്. തുടർച്ചയായ ആറ് ദിവസവും ആഗോളവിപണിയിൽ എണ്ണ വില ഉയർന്നിരുന്നു. 2020 ഫെബ്രുവരിക്ക് ശേഷമുള്ള ഉയർന്ന നിലവാരത്തിലാണ് അന്താരാഷ്ട്ര വിപണിയിൽ ബ്രെന്‍റ് ക്രൂഡോയിലിന്‍റെ വില.
വെസ്റ്റ് ടെക്സാസ് ഇൻർമീഡിയേറ്റ് ക്രൂഡോയിലിന്‍റെ വിലയും വർധിക്കുകയാണ്. 2018ന് ശേഷമുള്ള ഉയർന്ന നിലവാരത്തിലാണ് ഡബ്യൂ.ടി.ഐ ക്രൂഡിന്‍റെ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.