തിരുവനന്തപുരം: നികുതി സമാഹരണം ശക്തിപ്പെടുത്തുന്ന നടപടികളുടെ ഭാഗമായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് (ജി.എസ്.ടി) പുനഃസംഘടിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാനം സമ്പന്നമാണെങ്കിലും സംസ്ഥാന സർക്കാർ ദരിദ്രരാണെന്നും ധനബില്ലുകളുടെ ചർച്ചക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
ഓൺലൈൻ മാർക്കറ്റിങ് സംവിധാനവുമായി ബന്ധപ്പെട്ട നികുതി ഇൗടാക്കേണ്ടതുണ്ട്. അതിലെ നികുതി വെട്ടിപ്പ് ഒഴിവാക്കാൻ ഇടപെടലുണ്ടാകും. പുതിയ മൂല്യവർധിത കാർഷിക ഉൽപന്നങ്ങൾ നിർമിക്കുേമ്പാൾ എക്സൈസ് നിയമത്തിലടക്കം മാറ്റം വേണ്ടിവരും. കശുമാങ്ങ ഉൾപ്പെടെയുള്ളവയുടെ മൂല്യവർധിത ഉൽപന്ന നിർമാണമാണ് പരിഗണിക്കുന്നത്.
പുതിയ സാഹചര്യങ്ങൾ നേരിടാൻ കഴിയുന്ന നിലയിലേക്ക് വകുപ്പിെൻറ ശാക്തീകരണം ഉറപ്പാക്കും. കേരളത്തിെൻറ ആകെ ആഭ്യന്തര ഉൽപാദനത്തിന് അനുസൃതമായ നികുതി ലഭിക്കുന്നില്ലെന്നതു വലിയ പോരായ്മയാണ്. അതിനു ശക്തമായ നടപടികൾ സ്വീകരിച്ചേ മതിയാകൂ.
ഇ-വേ ബില്ലിെൻറ മറവിൽ ചരക്കുകൾ മറച്ചുെവച്ച് കടത്തുന്നതിലൂടെ നികുതി വെട്ടിപ്പ് നടക്കുന്നുണ്ട്. ഇതിനു തടയിടാൻ ഇൻറലിജൻസ് സംവിധാനം ഉൾപ്പെടെ ശക്തമാക്കും.
ശക്തമായ പരിശോധനയും നടപടിയും ഉറപ്പാക്കും. ഇതിനു നിരീക്ഷണ സംവിധാനങ്ങൾ സജ്ജമാണ്. നീര ഉൽപാദന കമ്പനികളുടെ ബാധ്യതകൾ എഴുതിത്തള്ളുന്നത് പ്രായോഗികമല്ല. ഇവരെ സഹായിക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ തുടങ്ങിയവ പരിഗണിക്കും. നീര വിപണി വിപുലീകരണ സാധ്യത തേടുകയും പ്രചാരണം കൂടുതൽ ശക്തമാക്കുകയും ചെയ്യും.
പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾവഴി കാർഷിക മേഖലയിൽ മൂലധന നിക്ഷേപം നടത്താനായി പ്രഖ്യാപിച്ച പദ്ധതിയിൽ നിയമസഭ മണ്ഡലത്തിൽനിന്ന് ഒരു സംഘമെങ്കിലും ഉറപ്പാക്കും. സംസ്ഥാനങ്ങൾക്കുള്ള ജി.എസ്.ടി നഷ്ടപരിഹാരം അഞ്ചുവർഷംകൂടി നീട്ടണമെന്ന് മുമ്പുതന്നെ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
ജി.എസ്.ടി കൗൺസിലിൽ ഇൗ ആവശ്യം ഉന്നയിക്കാൻ പരമാവധി സംസ്ഥാനങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ ശ്രമിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.