ന്യൂഡൽഹി: നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻ.എസ്.ഇ) കോ- ലൊക്കേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ നിക്ഷേപ സ്ഥാപനമായ ഒ.പി.ജി സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമ സഞ്ജയ് ഗുപ്തയെ സി.ബി.ഐ അറസ്റ്റു ചെയ്തു. നാലു വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ ചൊവ്വാഴ്ച രാത്രിയാണ് അറസ്റ്റ് നടന്നത്.
മറ്റ് ബ്രോക്കർമാർക്ക് ലഭിക്കുന്നതിന് മുമ്പ് വിപണിയിലെ േഡറ്റകൾ നിക്ഷേപകർക്ക് ചോർത്തിക്കൊടുക്കുന്നതിന് എൻ.എസ്.ഇയുടെ കോ-ലൊക്കേഷൻ സൗകര്യം ചില ഉദ്യോഗസ്ഥരുമായി ചേർന്ന് ഗുപ്ത ദുരുപയോഗം ചെയ്തതായി നേരത്തേ സി.ബി.ഐ കണ്ടെത്തിയിരുന്നു.
കേസിൽ അന്വേഷണം നടത്തുന്ന വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും ഗുപ്ത ശ്രമിച്ചിരുന്നു. സംഭവത്തിൽ തെളിവുകൾ നശിപ്പിക്കാൻ ഗുപ്തയും കൂട്ടരും കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ ആരോപിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് എൻ.എസ്.ഇയുടെ മുൻ സി.ഇ.ഒ ചിത്ര രാമകൃഷ്ണൻ, ചീഫ് ഓപറേറ്റിങ് ഓഫിസർ ആനന്ദ് സുബ്രമണ്യൻ എന്നിവരെ നേരത്തേ സി.ബി.ഐ അറസ്റ്റു ചെയ്തിരുന്നു. ഇവർ ഇപ്പോൾ റിമാൻഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.