ഓ​പ്പോ​യു​ടെ റെ​നോ 12 സീ​രീ​സ് സ്​​മാ​ർ​ട്ട്​ ഫോ​ണു​ക​ൾ ഖ​ത്ത​റി​ൽ പു​റ​ത്തി​റ​ക്കു​ന്നു

ഓ​പ്പോ റെ​നോ 12 ഖ​ത്ത​ർ വി​പ​ണി​യി​ലും

ദോ​ഹ: സ്​​മാ​ർ​ട്ട്​ ​ഫോ​ൺ പ്രേ​മി​ക​ളു​ടെ ഇ​ഷ്​​ട ബ്രാ​ൻ​ഡു​ക​ളി​ലൊ​ന്നാ​യ ഓ​പ്പോ​യു​ടെ ഏ​റ്റ​വും പു​തി​യ റെ​നോ 12 സീ​രീ​സ്​ ഖ​ത്ത​റി​ലെ വി​പ​ണി​യി​ലും. മി​ത​മാ​യ വി​ല​യി​ൽ ഏ​റ്റ​വും നൂ​ത​ന ഫീ​ച്ച​റു​ക​ളു​മാ​യി അ​വ​ത​രി​പ്പി​ച്ച റെ​നോ 12 സീ​രീ​സി​ന്റെ ഖ​ത്ത​റി​ലെ ആ​ദ്യ വി​ൽ​പ​ന ഡി ​റി​ങ്​ റോ​ഡി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ന്നു.

ച​ട​ങ്ങി​ൽ ഓ​പ്പോ ടീം ​അം​ഗ​ങ്ങ​ൾ, വി​ത​ര​ണ​ക്കാ​രു​ടെ പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ പ​​ങ്കെ​ടു​ത്തു. ഏ​റ്റ​വും പു​തി​യ ​എ.​ഐ സ​വി​ശേ​ഷ​ത​ക​ളോ​ടെ​യാ​ണ്​ ഓ​പ്പോ റെ​നോ 12 സീ​രീ​സ്​ ഉ​പ​ഭോ​ക്​​താ​ക്ക​ളി​ലെ​ത്തു​ന്ന​ത്. ഉ​പ​ഭോ​ക്​​താ​ക്ക​ൾ ഏ​റെ ഇ​ഷ്​​ട​പ്പെ​ടു​ന്ന ആ​സ്​​ട്രോ സി​ൽ​വ​ർ, മാ​റ്റ്​ ബ്രൗ​ൺ നി​റ​ങ്ങ​ളി​ലെ ഡി​സൈ​നു​ക​ളു​മാ​യി അ​വ​ത​രി​ച്ച ഫോ​ൺ 1599 റി​യാ​ൽ നി​ര​ക്കി​ൽ ഖ​ത്ത​റി​ൽ ല​ഭ്യ​മാ​ണ്.

അ​ത്യാ​ക​ർ​ഷ​ക​മാ​യ സ​ൺ​സെ​റ്റ്​ ഗോ​ൾ​ഡ്, സ്​​പേ​സ്​ ബ്രൗ​ൺ ക​ള​റു​ക​ളി​ലെ റെ​നോ 12 പ്രോ ​മോ​ഡ​ലി​ന്​ 2199റി​യാ​ലാ​ണ്​ വി​ല. മി​ത​മാ​യ നി​ര​ക്കി​ൽ ഏ​റ്റ​വും നൂ​ത​ന​മാ​യ എ.​ഐ ഫീ​ച്ച​റു​ക​ൾ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ അ​നു​ഭ​വി​ക്കാ​നും ഉ​പ​യോ​ഗി​ക്കാ​നു​മു​ള്ള സൗ​ക​ര്യ​മാ​ണ്​ റെ​നോ 12 മോ​ഡ​ലു​ക​ളി​ലൂ​ടെ ഒ​രു​ക്കു​ന്ന​ത്.

ത​ങ്ങ​ളു​ടെ പു​തു​പു​ത്ത​ൻ മോ​ഡ​ലു​ക​ൾ ജി.​സി.​സി​യി​ലെ ഉ​പ​ഭോ​ക്​​താ​ക്ക​ളി​ലേ​ക്ക്​ അ​വ​ത​രി​പ്പി​ക്കാ​നാ​യ​ത്​ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണെ​ന്ന്​ ഓ​പ്പോ മി​ന മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ ലേ ​റെ​ൻ പ​റ​ഞ്ഞു. കാ​മ​റ, ബാ​റ്റ​റി ആ​യു​സ്സ്, മി​ക​ച്ച ഡി​സൈ​ൻ എ​ന്നി​വ മു​ത​ൽ എ.​ഐ​യു​ടെ ഏ​റ്റ​വും നൂ​ത​ന​മാ​യ ഫീ​ച്ച​റു​ക​ൾ വ​രെ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്​ റെ​നോ 12 സീ​രീ​സ്. 

Tags:    
News Summary - Oppo Reno 12 in Qatar market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT