കൊച്ചി: സംസ്ഥാനത്ത് വീണ്ടും പെട്രോൾ-ഡീസൽ വില വർധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്. ശനിയാഴ്ച പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയും എണ്ണ കമ്പനികൾ കൂട്ടിയിരുന്നു.
കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 107.82 രൂപയും ഡീസലിന് 101.62 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 108.40 രൂപയും ഡീസലിന് 101.84 രൂപയും തിരുവനന്തപുരത്ത് 109.76 രൂപയും ഡീസലിന് 102.41 രൂപയുമാണ് ഇന്നത്തെ നിരക്ക്.
തിരുവനന്തപുരം പാറശാലയിൽ പെട്രോളിന് 110.12 രൂപയിലും ഡീസലിന് 103.21 രൂപയിലും വില എത്തി. ഇടുക്കി പൂപ്പാറയിൽ പെട്രോൾ വില 110 രൂപ കടന്നു.
നാലു മാസത്തിനകം പെട്രോളിന് വർധിപ്പിച്ചത് 10 രൂപയിലധികമാണ്. ജൂൺ 25നാണ് സംസ്ഥാനത്ത് ആദ്യമായി പെട്രോൾ വില 100 രൂപ കടന്നത്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ പെട്രോളിനും ഡീസലിനും 36 രൂപയിലധികമാണ് കൂടിയത്.
രാജ്യാന്തര വിപണിയിൽ ബ്രെന്‍റ് ക്രൂഡ് ഒായിലിന്‍റെ വില കൂടി. ബാരലിന് 0.92 ഡോളർ കൂടി 85.53 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 1.09 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.