ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി. തുടർച്ചയായ മൂന്നാം ദിവസമാണ് ഇന്ധനവില വർധിപ്പിച്ചിരിക്കുന്നത്. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വർധന.
തിരുവനന്തപുരത്ത് ഒരു ലിറ്റർ ഡീസലിന് 97.34 രൂപയും പെട്രോളിന് 104.38 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്‍റ് ക്രൂഡോയിലിന്‍റെ വിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. വില 0.97 ഡോളർ വർധിച്ച് 79.28ലെത്തി.
അതേസമയം, ഒപെക് യോഗം നടക്കാനിരിക്കെ ഇന്ധനവിലയിൽ ആഗോള വിപണിയിലും ചാഞ്ചാട്ടങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.