ദുരിതത്തിന് അറുതിയില്ല; പെട്രോൾ-ഡീസൽ വില നാളെയും കൂടും

കൊ​ച്ചി: പൊ​തു​ജ​ന​ത്തി​ന്‍റെ ദു​രി​തം അ​വ​ഗ​ണി​ച്ച് ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ർ​ധി​ച്ചി​പ്പി​ച്ചു. പെ​ട്രോ​ൾ ലി​റ്റ​റി​ന് 87 പൈ​സ​യും ഡീ​സ​ലി​ന് 84 പൈ​സ​യു​മാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ ബു​ധ​നാ​ഴ്ച കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 115.07 രൂ​പ​യും ഡീ​സ​ലി​ന് 101.95 രൂ​പ​യു​മാ​കും. കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 115.37 രൂ​പ​യും ഡീ​സ​ലി​ന് 102.26 രൂ​പ​യു​മാ​യി വ​ർ​ധി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 117.2, ഡീ​സ​ലി​ന് 103.84 എ​ന്നി​ങ്ങ​നെ​യും ലി​റ്റ​റി​ന് വി​ല ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ 16ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 10.88 രൂ​പ​യും ഡീ​സ​ലി​ന് 10.51 രൂ​പ​യും വ​ർ​ധി​ച്ചു. ഒ​രി​ട​വേ​ള​ക്കു​ശേ​ഷം മാ​ർ​ച്ച് 22 മു​ത​ലാ​ണ് വീ​ണ്ടും

ഇ​ന്ധ​ന വി​ല കൂ​ട്ടി തു​ട​ങ്ങി​യ​ത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില വീണ്ടും കുറഞ്ഞു. ബ്രെന്റ് ക്രൂഡോയിലിന്റെ വില ബാരലിന് 107.2 ഡോളറായി. ഡബ്യു.ടി.ഐ ക്രൂഡിന്റെ വില 103 ഡോളറായും കുറഞ്ഞു.

Tags:    
News Summary - Petrol-Diesel price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT