പെട്രോളിനും ഡീസലിനും വിമാന ഇന്ധനത്തേക്കാൾ കൂടുതൽ വില; ദുരിതത്തിലായി ജനം

ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ-ഡീസൽ വില വീണ്ടും കൂടിയതോടെ ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിതത്തിലായി. ഞായറാഴ്​ച 35 പൈസയാണ്​ പെട്രോളിനും ഡീസലിനും വർധിപ്പിച്ചത്​. നിലവിൽ വിമാന ഇന്ധനത്തേക്കാൾ കൂടുതൽ വിലയാണ്​ രാജ്യത്ത്​ പെട്രോളിനും ഡീസലിനും​.

വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ടർബിൻ ഫ്യുവലിന്​ ലിറ്ററിന്​ 79 രൂപ മാത്രമാണ്​ ഡൽഹിയിലെ വില. എന്നാൽ, ​ രാജസ്ഥാനിലെ അതിർത്തി നഗരമായ ഗംഗാനഗറിൽ പെട്രോൾ വില 117 രൂപയും ഡീസൽ വില 105 രൂപയും കഴിഞ്ഞ്​ കുതിക്കുകയാണ്​.

രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും പെട്രോൾ വില 100 കടന്നിരുന്നു. ഇതിന്​ പിന്നാലെ തെലങ്കാന, ഗുജറാത്ത്​, മഹാരാഷ്​ട്ര, ഛത്തീസ്​ഗഢ്​, ബിഹാർ, കേരള, കർണാടക തുടങ്ങിയ സ്ഥലങ്ങളിൽ ഡീസൽ വിലയും 100 പിന്നിട്ടു. ആഗോള വിപണിയിൽ ക്രൂഡോയിൽ വില ഉയരുന്നതിനാൽ ഇന്ത്യയിൽ ഇനിയും പെട്രോൾ-ഡീസൽ വില വർധിക്കാൻ തന്നെയാണ്​ സാധ്യത.

Tags:    
News Summary - Petrol, diesel price hiked again; cost 30% more than ATF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT