ജനദ്രോഹം തുടരുന്നു; ഇന്ധന വില വീണ്ടും കൂട്ടി, തിരുവനന്തപുരത്ത്​ പെട്രോൾ വില 111 രൂപ കടന്നു

തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്‍റെയും എണ്ണക്കമ്പനികള​ുടെയും ജനദ്രോഹത്തിന്​ അറുതിയാകുന്നില്ല. രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ്​ ഇന്ന്​ വർധിപ്പിച്ചത്​.

ഇതോടെ തിരുവനന്തപുരത്ത് ലിറ്റർ പെട്രോളിന്​ നൽ​േകണ്ട വില 111 രൂപ കടന്നു. ഒരു ലിറ്റർ പെട്രോളിന് 111 രൂപ 16 പൈസയും ഡീസലിന് 104 രൂപ 81 പൈസയുമാണ്​ തിരുവനന്തപുരത്തെ വില. കോഴിക്കോട് പെട്രോളിന് 109.82 രൂപയും ഡീസലിന് 103.28 രൂപയുമാണ് പുതിയ നിരക്ക്. കൊച്ചിയിൽ പെട്രോളിന്​ 109.22 രൂപയും ഡീസലിന്​ 103.10 രൂപയുമാണ്​ വില.

ഈ മാസം മാത്രം ഡീസലിന്​ വർധിപ്പിച്ചത്​ ഒമ്പത്​ രൂപയിലേറെയാണ്​. പെട്രോളിന്​ ഏഴു രൂപയിലധികം കൂടി. 

Tags:    
News Summary - Petrol and diesel prices went up to yet another record level across the country on october 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT