റോക്കറ്റ്​ പോലെ കുതിച്ച്​ ഇന്ധനവില; ഇന്നും വില കൂട്ടി കമ്പനികൾ

ന്യൂഡൽഹി: രാജ്യത്ത്​ ഇന്ധനവിലയിൽ വീണ്ടും വർധന. രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോളി​േൻറയും ഡീസലി​േൻറയും വില 35 പൈസ കൂട്ടി. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്​ 105.84 രൂപയും ഡീസലിന്​ 94.57 രൂപയുമാണ്​ വില.

മുംബൈയിൽ പെട്രോൾ വില 34 പൈസയും ഡീസലിന്​ 37 പൈസയും വർധിപ്പിച്ചു. ഇവിടെ പെട്രോളിന്​ 111.77 രൂപയും ഡീസലിന്​ 102.52 രൂപയുമാണ്​ വില. കേരളത്തിൽ തിരുവനന്തപുരത്ത്​ ഒരു ലിറ്റർ പെട്രോളിന്​ 108.09 രൂപയും ഡീസലിന്​ 101.67 രൂപയുമാണ്​ വില.

അതേസമയം, ആഗോളവിപണിയിലും എണ്ണവില വർധിച്ചു​. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെൻറ്​ ക്രൂഡോയിലി​െൻറ വില 84 ഡോളർ പിന്നിട്ടു. അന്താരാഷ്​ട്ര വിപണിയിൽ ചെറിയ വില വർധനവ്​ ഉണ്ടായപ്പോൾ തന്നെ ഇന്ത്യയിലെ എണ്ണ കമ്പനികൾ പെട്രോളിനും ഡീസലിനും വില കൂട്ടാൻ ആരംഭിച്ചിരുന്നു. എന്നാൽ, നേരത്തെ ആഗോള വിപണിയിൽ വില കുറഞ്ഞപ്പോൾ അതിന്​ ആനുപാതികമായി പെട്രോൾ-ഡീസൽ വില കുറക്കാൻ കമ്പനികൾ തയാറായിരുന്നില്ല.

Tags:    
News Summary - Petrol, diesel prices today: Fuel rates hiked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT