റെക്കോർഡ്​ ഉയരത്തിലെത്തിയതിന്​ പിന്നാലെ ഇന്ന്​ രാജ്യത്തെ പെട്രോൾ-ഡീസൽ വിലയിൽ മാറ്റമില്ല

ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ-ഡീസൽ വില ബുധനാഴ്​ച റെക്കോർഡ്​ ഉയരത്തിലെത്തിന്​ പിന്നാലെ വ്യാഴാഴ്​ച വിലയിൽ മാറ്റമില്ല. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നൽകുന്ന വിവരങ്ങൾ പ്രകാരം ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളി​െൻറ വില 95.56 രൂപയും ഡീസലി​േൻറത്​ 86.47 രൂപയുമായി തുടരുകയാണ്​. ദിവസങ്ങളായി ഉയരുന്ന എണ്ണവില വർധനക്ക്​ താൽക്കാലിക ബ്രേക്കിട്ടിരിക്കുകയാണ്​ എണ്ണ കമ്പനികളെന്നാണ്​ സൂചന.

മേയ്​ ആദ്യവാരത്തിന്​ ശേഷം 20 തവണയാണ്​ രാജ്യത്ത്​ എണ്ണവില വർധിപ്പിച്ചത്​. അഞ്ച്​ സംസ്ഥാനങ്ങളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വന്നതിന്​ പിന്നാലെയായിരുന്നു വില വർധിക്കാൻ തുടങ്ങിയത്​. രാജ്യത്തെ പല ജില്ലകളിലും പെട്രോൾ വില 100 കടന്നിരിക്കുകയാണ്​. ഡീസൽ വിലയും അതിവേഗം വർധിക്കുകയാണ്​.

കോവിഡ്​ രണ്ടാം തരംഗം മൂലം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സമയത്ത്​ ഇന്ധനവില വർധിക്കുന്നത്​ പ്രതിസന്ധിയുടെ ആഴം കൂട്ടുമെന്നാണ്​ സാമ്പത്തിക വിദഗ്​ധർ പറയുന്നത്​. 

Tags:    
News Summary - Petrol, diesel prices unchanged after hitting all-time high. Check latest rates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT