റാഞ്ചി: പെട്രോളിന് 25 രൂപ കുറക്കുമെന്ന് പ്രഖ്യാപിച്ച് ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ഇരുചക്ര വാഹനങ്ങൾക്ക് മാത്രമാണ് ഇളവ് ലഭിക്കുക. പെട്രോൾ വില ദിവസംതോറും വർധിക്കുകയാണ്. പാവങ്ങൾക്കും ഇടത്തരക്കാരുമാണ് ഇതിന്‍റെ ദുരിതം അനുഭവിക്കുന്നത്. അതുകൊണ്ടാണ് പെട്രോൾ വില 25 രൂപ കുറക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി 26 മുതൽ പുതിയ ഇളവ് നിലവിൽ വരും.
അതേസമയം, ബി.പി.എൽ വിഭാഗത്തിൽപ്പെടുന്നവർക്ക് മാത്രമേ ഇളവ് ലഭിക്കുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. പരമാവധി 10 ലിറ്റർ പെട്രോളാവും 25 രൂപ കുറച്ച് നൽകുക. ഈ തുക ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകുകയാവും ചെയ്യുകയെന്നും സൂചനയുണ്ട്.
നേരത്തെ രാജ്യത്ത് ഇന്ധനവില വർധനവിനെതിരെ വലിയ പ്രതിഷേധം ഉയർന്നപ്പോൾ കേന്ദ്രസർക്കാർ നികുതി കുറച്ചിരുന്നു. കേന്ദ്രസർക്കാറിന്‍റെ ചുവടുപിടിച്ച് പല സംസ്ഥാന സർക്കാറുകളും നികുതി കുറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഝാർഖണ്ഡിന്‍റേയും നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.