മുംബൈ: രാജ്യത്തെ വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ ആർ.ബി.ഐ. വാണിജ്യബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പക്ക് ചുമത്തുന്ന പലിശനിരക്കായ റിപ്പോ 6.5 ശതമാനത്തിൽ തുടരും. ആർ.ബി.ഐയിലെ ആറിൽ നാല് പേരും പലിശനിരക്കുകളിൽ മാറ്റവരുത്താത്ത തീരുമാനത്തെ പിന്തുണച്ചു.
നടപ്പ് സാമ്പത്തികവർഷത്തിലെ ഇന്ത്യയുടെ വളർച്ച അനുമാനം ആർ.ബി.ഐ ഉയർത്തി. ഏഴ് ശതമാനത്തിൽ നിന്നും 7.2 ശതമാനമായാണ് വളർച്ച അനുമാനം ഉയർത്തിയത്. രാജ്യത്ത് സ്വകാര്യ ഉപഭോഗം വർധിക്കുകയാണെന്നും ആർ.ബി.ഐ ഗവർണർ അറിയിച്ചു.
അതേസമയം, ഓഹരി വിപണികൾ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ബോംബെ സൂചിക സെൻസെക്സ് 520 പോയിന്റ് ഉയർന്നു. 75,609 പോയിന്റിലാണ് സെൻസെക്സിൽ വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റി 161 പോയിന്റ് ഉയർന്ന് 23,000ത്തിനടുത്തേക്ക് എത്തി.
വിപണിയിൽ 2408 ഓഹരികൾ മുന്നേറിയപ്പോൾ 644 എണ്ണത്തിന് തകർച്ചയുണ്ടായി. 89 ഓഹരികൾ മാറ്റമില്ലാതെ തുടരുകയാണ്. സ്വർണ്ണവില ഇന്ന് 240 രൂപ ഉയർന്നു. പവന് 54,080 രൂപയായാണ് സ്വർണ്ണവില ഉയർന്നത്. ഗ്രാമിന്റെ വില 30 രൂപ ഉയർന്ന് 6760 രൂപയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.