ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വീണ്ടും കുത്തനെ കൂട്ടി. ഗാർഹിക പാചകവാതക സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. ഇതോടെ വില 884.50 രൂപയായി. രണ്ടുമാസത്തിനിടെയുള്ള മൂന്നാമത്തെ വലിയ വിലവർധനയാണ് ഇത്. വാണിജ്യ സിലിണ്ടറിന് 75 രൂപ കൂട്ടി. ഇതോടെ 19 കിലോ സിലിണ്ടർ വില 1,693 രൂപയായി. ഡൽഹിയിലേതാണ് ഇൗ വില. സംസ്ഥാനങ്ങളിേലക്ക് എത്തുേമ്പാൾ പിന്നെയും കൂടും. ഗാർഹിക പാചക വാതകത്തിന് ഒമ്പത് മാസത്തിനിടെ കൂട്ടിയത് 190 രൂപ. ഗാർഹിക ആവശ്യത്തിന് മാത്രമുള്ള 12 സിലിണ്ടറുകൾ സബ്സിഡി നിരക്കിൽ നൽകുമെന്നായിരുന്നു സർക്കാർ നയം.
എന്നാൽ, സബ്സിഡി മുടങ്ങിയിട്ട് മാസങ്ങളായി. ഫലത്തിൽ സബ്സിഡി ഉള്ളതിനും ഇല്ലാത്തതിനും ഒരേ ഭാരം പൊതുജനം പേറേണ്ട അവസ്ഥയാണ്. ഏഴുവർഷത്തിനിടെ പാചക വാതക വില ഇരട്ടിയിലേറെയായി. 2014 മാർച്ച് ഒന്നിന് 410.50 രൂപയായിരുന്നു സിലിണ്ടറിെൻറ വില. അതാണ് ഇപ്പോൾ 884.50 രൂപയായത്. വീട്ടിലെത്തുമ്പോൾ 910 രൂപയോ അതിൽക്കൂടുതലോ ആകും. സബ്സിഡിയില്ലാത്ത സിലിണ്ടർ എന്ന പേരിൽ വിതരണം ചെയ്യുന്നവക്ക് ആഗസ്റ്റ് ഒന്നിനും 18നും 25 രൂപവീതം കൂട്ടിയിരുന്നു. കഴിഞ്ഞ മൂന്നുമാസത്തെ വിലവർധന പരിശോധിച്ചാൽ മാസത്തിെൻറ ആദ്യദിവസം 25 രൂപവീതം ഗാർഹിക സിലിണ്ടറിന് കൂട്ടുന്നതാണ് രീതി. അതേസമയം, ആഗസ്റ്റ് ഒന്നിന് പാർലമെൻറ് സമ്മേളനം നടക്കുന്നതിനാൽ, പ്രതിപക്ഷ പ്രതിഷേധം ഭയന്ന് ആഗസ്റ്റിലെ വില വർധന നടപ്പാക്കിയത് 18നാണെന്ന് മാത്രം.
പെട്രോൾ-ഡീസൽ വില സെഞ്ച്വറി കടത്തി പൊതുവിപണിയിൽ വിലക്കയറ്റം രൂക്ഷമാക്കിയതിന് പിന്നാലെയാണ് പാചകവാതകത്തിെൻറ വില കൂടിയത്. ഒരാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷം ലിറ്റർ പെട്രോളിന് പത്ത് പൈസയും ഡീസലിന് 14 പൈസയും കുറച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.