കോവിഡിനിടയിൽ പകൽക്കൊള്ള: പാചകവാതകത്തിന്​ 80 രൂപ കൂട്ടി

ന്യൂഡൽഹി: കോവിഡ്​ പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സാധാരണക്കാർക്ക്​ പ്രഹരമായി പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോൾ -ഡീസൽ വില അടിക്കടി വർധിപ്പിച്ചതോടെ കടുത്ത ദുരിതത്തിലായ ജന​ങ്ങൾക്ക്​ പാചകവാതകവില വർധന ഇരുട്ടടിയാകും.

ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550 രൂപയായി. പുതുക്കിയ വില ഇന്നുമുതല്‍ നിലവില്‍ വന്നു. 

Tags:    
News Summary - Rs 80 increased for LPG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT