ഒരു വർഷത്തിനിടയിലെ ഏറ്റവും വലിയ നേട്ടമുണ്ടാക്കി രൂപ

ന്യൂഡൽഹി: ഒരു വർഷത്തിനിടയിലെ ഏറ്റവും വലിയ നേട്ടമുണ്ടാക്കി രൂപ. ചൊവ്വാഴ്ചയാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഒരു ദിവസം കൈവരിക്കുന്ന ഏറ്റവും വലിയ നേട്ടം രൂപ കൈവരിച്ചത്. വിദേശ നിക്ഷേപം വലിയ രീതിയിൽ വിപണിയിലേക്ക് ഒഴുകിയതാണ് രൂപക്ക് തുണയായത്.

രൂപയുടെ മൂല്യം 0.6 ശതമാനം ഉയർന്ന് 79.45ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 51 പൈസയുടെ നേട്ടമാണ് രൂപക്കുണ്ടായത്. കഴിഞ്ഞ ദിവസം രൂപ 79.95ലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.

തിങ്കളാഴ്ച ഒരുഘട്ടത്തിൽ റെക്കോർഡ് തകർച്ചയിലേക്ക് രൂപ വീണിരുന്നു. പിന്നീട് നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. അതേസമയം, ഓഹരി വിപണിയിൽ നിഫ്റ്റി 2.7 ശതമാനം നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗസ്റ്റിൽ മാത്രം വിപണിയിലേക്ക് ആറ് ബില്യൺ ഡോളർ വിദേശനിക്ഷേപമാണ് ഒഴുകിയെത്തിയത്.

ആഗസ്റ്റിലാണ് വിദേശനിക്ഷേപകർ വാങ്ങലുകാരുടെ മേലങ്കിയണിഞ്ഞത്. സാമ്പത്തിക മാന്ദ്യത്തിന്റെ ആശങ്കകൾക്കിടയിലും പലിശനിരക്ക് ഉയർത്തുന്നതുമായി യു.എസ് കേന്ദ്രബാങ്ക് മുന്നോട്ട് പോകുകയാണ്. ഇത് വരും ദിവസങ്ങളിൽ ഡോളറിന്റെ മൂല്യത്തെ സ്വാധീനിക്കുക. 

Tags:    
News Summary - Rupee marks biggest gain in one year on strong foreign inflows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT