ന്യൂഡൽഹി: യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു. ഫെഡറൽ റിസർവ് യോഗം നടക്കാനിരിക്കെയാണ് രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞത്. വരാനിരിക്കുന്ന നാളുകളിൽ ഫെഡറൽ ചെയർമാൻ ജെറോം പവലിന്റെ നിർദേശങ്ങൾക്കായി കാത്തിരിക്കുകയാണ് നിക്ഷേപകർ. ഇതുമൂലം പലരും കറൻസി മാർക്കറ്റിൽ ജാഗ്രത പാലിക്കുകയാണ്. ഇതും രൂപയുടെ മൂല്യത്തെ സ്വാധിനിച്ചു.
12 പൈസ നഷ്ടത്തോടെ 79.90ത്തിലാണ് രൂപ ഡോളറിനെതിരെ വ്യാപാരം അവസാനിപ്പിച്ചത്. ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് 79.83ലാണ് രൂപ വ്യാപാരം ആരംഭിച്ചത്. പിന്നീട് ഇത് 79.91ലേക്ക് ഇടിഞ്ഞു. കഴിഞ്ഞ ദിവസം 79.78ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.
കഴിഞ്ഞ ദിവസം ഇന്ത്യയുടെ വളർച്ച നിരക്ക് ഐ.എം.എഫ് കുറച്ചിരുന്നു. 8.2 ശതമാനത്തിൽ നിന്നും 7.4 ശതമാനമായാണ് വളർച്ചാനിരക്ക് കുറച്ചത്. അതേസമയം, യു.എസ് സമ്പദ്‍വ്യവസ്ഥയിൽ സാമ്പത്തികമാന്ദ്യമുണ്ടാവുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇത് വരും ദിവസങ്ങളിൽ രൂപയുടെ വിനിമയമൂല്യത്തെ സ്വാധീനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.