ട്രംപിന്റെ ജയത്തിന് പിന്നാലെ രൂപക്ക് വീണ്ടും റെക്കോഡ് തകർച്ച

മുംബൈ: ഇന്ത്യൻ രൂപക്ക് വീണ്ടും റെക്കോഡ് തകർച്ച. വലിയ നഷ്ടത്തോടെയാണ് രൂപ തിങ്കളാഴ്ച വ്യാപാരം തുടങ്ങിയത്. ഡോണാൾഡ് ട്രംപിന്റെ ജയമാണ് രൂപക്ക് തിരിച്ചടിയാവുന്നത്. ട്രംപിന്റെ ജയം മൂലം ഏഷ്യൻ കറൻസികൾ കടുത്ത സമ്മർദ്ദമാണ് നേരിടുന്നത്. രൂപയെ പിന്തുണക്കാൻ റിസർവ് ബാങ്ക് തയാറാവണമെന്നും സാമ്പത്തിക വിദഗ്ധർ ആവശ്യപ്പെടുന്നത്.

84.38ലാണ് രൂപയുടെ വ്യാപാരം ഇന്ന് ആരംഭിച്ചത്. വെള്ളിയാഴ്ച 84.37ലായിരുന്നു രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യൻ കറൻസികളിൽ തായ്‍ലാൻഡിന്റെ ബാത്ത് 0.5 ശതമാനം നഷ്ടം രേഖപ്പെടുത്തി.

ട്രംപിന്റെ പ്രസിഡന്റായുള്ള വരവോടെ യു.എസ് വ്യാപാരനയം അഴിച്ചുപണിയുമെന്ന് റിപ്പോർട്ടുണ്ട്. കൂടുതൽ നികുതി ചുമത്തി ട്രംപ് മറ്റ് രാജ്യങ്ങളെ സമ്മർദത്തിലാക്കുമെന്ന് ഉറപ്പാണ്. ഇത് വിവിധ രാജ്യങ്ങളിലെ കറൻസികളെ വലിയ പ്രതിസന്ധിയിലേക്കാവും തള്ളിവിടുക. ഏറ്റവുമധികം പ്രതിസന്ധിയിലാവുക ചൈനയുടെ യുവാനായിരിക്കും.

അതേസമയം, ചൈനയുടെ യുവാൻ ഇന്ന് നേരിയ നേട്ടത്തോടെയാണ് വ്യപാരം തുടങ്ങിയത്. വെള്ളിയാഴ്ച 0.7 ശതമാനം നഷ്ട​ത്തോടെയാണ് ചൈനീസ് യുവാൻ വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ, നാല് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഡോളർ ഉള്ളത്.

Tags:    
News Summary - Rupee Weakens To All-Time Low Of 84.38

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT