ഓഹരി വിപണികൾ തുടർച്ചയായ മൂന്നാം ദിവസത്തിലും നേട്ടത്തിൽ

മുംബൈ: ഇന്ത്യൻ ഓഹരി വിപണികളിൽ തുടർച്ചയായ മൂന്നാം ദിവസവും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചെങ്കിലും ഓപ്പണിങ്‌ വേളയിൽ ദൃശ്യമായ ഉണർവ്‌ നിലനിർത്താൻ വിപണിക്കായില്ല.

ഫണ്ടുകളിൽ നിന്നുള്ള വാങ്ങൽ താൽപര്യത്തിൽ മുന്നേറിയ സെൻസെക്‌സും നിഫ്‌റ്റിയും ഇടപാടുകളുടെ രണ്ടാം പകുതിയിൽ അൽപ്പം ചാഞ്ചാട്ടത്തിലായിരുന്നു. മുൻ നിര ഓഹരികളിൽ ലാഭമെടുപ്പിന്‌ ഓപ്പറേറ്റർമാർതാൽപര്യം കാണിച്ചു.

ബാങ്കിംങ്‌, ഓട്ടോമോബൈൽ വിഭാഗങ്ങളിൽ വാങ്ങൽ താൽപര്യം ഇന്നും തുടർന്നു. എഫ്‌.എഫ്​.സി.ജി, റിയാലിറ്റി, സ്‌റ്റീൽ, ഫാർമസ്യുട്ടിക്കൽ വിഭാഗം ഓഹരികൾക്ക്‌ തളർച്ചനേരിട്ടു.

ബോംബെ സെൻസെക്‌സ്‌ 44 പോയിൻറ്​ ഉയർന്ന്‌ 38,843 പോയിൻറ്റിലും നിഫ്‌റ്റി സൂചിക അഞ്ച്‌ പോയിൻറ്റ്‌ നേട്ടത്തിൽ 11,472 ലും ക്ലോസ്​ ചെയ്​തു.വിദേശ ഫണ്ടുകൾ നിക്ഷേപത്തിന്‌ ഉത്സാഹിച്ചതിനാൽ ഫോറെക്‌സ്‌ മാർക്കറ്റിൽ യു.എസ്‌ ഡോളറിന്‌ മുന്നിൽ രൂപയുടെ മൂല്യം ഉയർന്നു. ഒരവസരത്തിൽ 74.47 ലേയ്‌ക്ക്‌ ഇടിഞ്ഞ വിനിമയ നിരക്ക്‌ പിന്നീട്‌ 74.20 ലേയ്‌ക്ക്‌

ഉയർന്ന്​. ഓഹരി വിപണിയിലേയ്‌ക്കുള്ള ഡോളർ പ്രവാഹത്തിൽ ഏതാനും ദിവസങ്ങളായി രൂപ മികവിലാണ്‌.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT