ഫോബ്സ് ഇന്ത്യ പട്ടികയിൽ ഏഴു മലയാളികൾ; ഒന്നാമൻ എം.എ. യൂസുഫലി, ഇന്ത്യയിൽ മുകേഷ് അംബാനി

ദുബൈ: 2024ലെ ​രാ​ജ്യ​ത്തെ അ​തി​സ​മ്പ​ന്ന​രു​ടെ ഫോ​ബ്സ് പ​ട്ടി​ക​യി​ൽ ഇ​ത്ത​വ​ണ ഏ​ഴു മ​ല​യാ​ളി​ക​ൾ ഇ​ടം​നേ​ടി. 100 പേ​രു​ടെ പ​ട്ടി​ക​യാ​ണ് ഫോ​ബ്സ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി​യാ​ണ് മ​ല​യാ​ളി​യാ​യ വ്യ​ക്തി​ഗ​ത സ​മ്പ​ന്ന​രി​ൽ മു​ന്നി​ൽ. 740 കോ​ടി ഡോ​ള​ർ ആ​സ്തി​യോ​ടെ (62,160 കോ​ടി രൂ​പ) രാ​ജ്യ​ത്തെ 39ാം സ്ഥാ​നം യൂ​സു​ഫ​ലി സ്വ​ന്ത​മാ​ക്കി.

മു​കേ​ഷ് അം​ബാ​നി​യാ​ണ് രാ​ജ്യ​ത്തെ ഏ​റ്റ​വും ധ​നി​ക​ൻ. 11,950 കോ​ടി ഡോ​ള​ർ (10,03,246 കോ​ടി) ആ​സ്തി​യാ​ണ് മു​കേ​ഷ് അം​ബാ​നി​ക്കു​ള്ള​ത്. 11,600 കോ​ടി ഡോ​ള​റി​ന്റെ (9,73,773 കോ​ടി രൂ​പ) ആ​സ്തി​യു​മാ​യി ഗൗ​തം അ​ദാ​നി​യാ​ണ് ര​ണ്ടാ​മ​ത്.

780 കോ​ടി ഡോ​ള​റോ​ടെ (65,520 കോ​ടി രൂ​പ ) ധ​നി​ക​രാ​യ മ​ല​യാ​ളി കു​ടും​ബ​മാ​യി മു​ത്തൂ​റ്റ് പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചു. ജോ​ർ​ജ് ജേ​ക്ക​ബ്, ജോ​ർ​ജ് തോ​മ​സ്, സാ​റാ ജോ​ർ​ജ്, ജോ​ർ​ജ് അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​രു​ടെ ആ​സ്തി​ക​ൾ ചേ​ർ​ത്ത് 37ാം സ്ഥാ​ന​ത്താ​ണ് മു​ത്തൂ​റ്റ് കു​ടും​ബം.

ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്‌​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ടി.​എ​സ്. ക​ല്യാ​ണ​രാ​മ​ൻ 60ാം സ്ഥാ​ന​ത്തു​ണ്ട്. 45,192 കോ​ടി രൂ​പ​യാ​ണ് ആ​സ്തി. 36,540 കോ​ടി രൂ​പ​യോ​ടെ ഇ​ൻ​ഫോ​സി​സ് സ​ഹ​സ്ഥാ​പ​ക​ൻ സേ​നാ​പ​തി ഗോ​പാ​ല​കൃ​ഷ്ണ​ൻ 73ാം സ്ഥാ​ന​ത്തും 29,400 കോ​ടി രൂ​പ​യോ​ടെ ജെം​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ സ​ണ്ണി വ​ർ​ക്കി 95ാം സ്ഥാ​ന​ത്തും 28,560 കോ​ടി രൂ​പ​യോ​ടെ ആ​ർ.​പി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ര​വി പി​ള്ള 97ാം സ്ഥാ​ന​ത്തും 28,308 കോ​ടി രൂ​പ​യു​ടെ ആ​സ്തി​യു​മാ​യി ജോ​യ് ആ​ലു​ക്കാ​സ് 98ാം സ്ഥാ​ന​ത്തും ഇ​ടം​നേ​ടി.

Tags:    
News Summary - Seven Malayalis in Forbes India list; First MA Yusufali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT