നിക്ഷേപകരുടെ ഉറക്കം കെടുത്തി വിപണിയുടെ കുതിപ്പിനിടയിലെ കിതപ്പ്​; വരും ദിവസങ്ങൾ നിർണായകം

കൊച്ചി: ഓഹരി സൂചിക കുതിപ്പിനടിയിൽ കിതച്ചത്‌ ഒരുവിഭാഗം നിക്ഷേപകരെ ആശങ്കയിലാക്കി. രണ്ടാഴ്‌ച്ചകളിലെ മുന്നേറ്റത്തിന്‌ ഒടുവിൽ പിന്നിട്ടവാരം വിപണിക്ക്‌ നേരിട്ട തളർച്ച പലരുടെയും ഉറക്കം നഷ്‌ടപ്പെടുത്തി. പോയവാരം ഇടപാടുകൾ നാല്‌ ദിവസങ്ങളിൽ ഒതുങ്ങിയെങ്കിലും വിദേശ ഫണ്ടുകളുടെ വിൽപ്പനയ്‌ക്ക്‌ മുന്നിൽ സൂചികയുടെ കാലിടറി.

വിദേശ പിന്തുണ കുറഞ്ഞതിനാൽ നിഫ്‌റ്റിയിൽ മുൻ നിരയിലെ 42 ഓഹരികളുടെ വിലയിൽ ഇടിവ്‌ സംഭവിച്ചു. പുതിയ ബാധ്യതകൾ ഏറ്റെടുക്കുന്നതിൽ വിദേശ ഓപ്പറേറ്റർമാർ സ്വീകരിച്ച തണുപ്പൻ മനോഭാവം വിപണിയുടെ മുന്നേറ്റത്തിന്‌ തടസമായി. നിഫ്‌റ്റി സൂചിക 338 പോയിൻറ്റും ബോംബെ സെൻസെക്‌സ്‌ 1051 പോയിൻറ്റും കഴിഞ്ഞവാരം കുറഞ്ഞു. വിദേശ ധനകാര്യസ്ഥാപനങ്ങൾ 4410.90 കോടി രൂപയുടെ ഓഹരികൾ കഴിഞ്ഞവാരം വിറ്റപ്പോൾ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ ഈ അവസരത്തിൽ 3926.53 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

നവംബറിൽ വിദേശ ഓപ്പറേറ്റർമാർ 9999.51 കോടി രൂപയുടെ ഇക്വിറ്റികൾ വിറ്റഴിച്ചു. ആഭ്യന്തര ഫണ്ടുകൾ ഈ മാസം ഇതിനകം 9663.87 രൂപയുടെ ഓഹരികൾ വാങ്ങി കൂട്ടിയെങ്കിലും തളർച്ചയെ പിടിച്ചു നിർത്താൻ അത്‌ ഉപകരിച്ചില്ല.ബി.എസ്.ഇ മെറ്റൽ ഇൻഡക്‌സ്‌ മറ്റ്സൂചികകളെ അപേക്ഷിച്ച് ആറ്‌ ശതമാനം നഷ്ടം രേഖപ്പെടുത്തി.

ബി.എസ്.ഇ എനർജി, റിയാലിറ്റി സൂചികകൾ നാല്‌ ശതമാനം ഇടിഞ്ഞു, എണ്ണ, വാതക സൂചിക 3.2 ശതമാനം താഴ്‌ന്നപ്പോൾ ബി.എസ്.ഇ ഓട്ടോ സൂചികയിൽ നേരിയ ഉണർവ്‌ ദൃശ്യമായി.ബി.എസ്.ഇ മിഡ്‌ക്യാപ്‌ ഇൻഡക്‌സ്‌ 1.7 ശതമാനവും സ്‌മോൾ ക്യാപ്‌ ഇൻഡക്‌സ്‌ 1.5 ശതമാനവും കുറഞ്ഞു. നിഫ്‌റ്റിയിൽ മുൻ നിര ഓഹരികളായ എസ്‌. ബി.ഐ, എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌, ഐ.സി.ഐ.സി.ഐ ബാങ്ക്‌, ആർ.ഐ.എൽ, ഐ.ഒ.സി തുടങ്ങിയവയുടെ നിരക്ക്‌ ഉയർന്നപ്പോൾ

ഇൻഫോസിസ്‌, ടി.സി.എസ്‌, വിപ്രോ, സൺ ഫാർമ്മ, സിപ്ല, ടാറ്റാ സ്‌റ്റീൽ, ടാറ്റാ മോട്ടേഴ്‌സ്‌, മാരുതി, എം ആൻറ്‌ എം, ഐ.ടി.സി എന്നിവയുടെ നിരക്ക്‌ താഴ്‌ന്നു. മാരുതി ഓഹരി വില പന്ത്രണ്ടര ശതമാനം ഇടിഞ്ഞു.മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം കഴിഞ്ഞ വർഷം ഒക്ടോബറിലെ 1.31 ശതമാനത്തെ അപേക്ഷിച്ച്‌ ഈ ഒക്ടോബറിൽ 12.54 ശതമാനമായി കുതിച്ച്‌ ഉയർന്നു. അനിയന്ത്രിയമായി

വിധം നായണപ്പെരുപ്പം കുതിക്കുന്നത്‌ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കാൻ ഇടയുണ്ട്‌. അതേ സമയം ഏതാനും മാസങ്ങളായി കേന്ദ്ര ബാങ്ക്‌ വായ്‌പ്പാ അവലോകനത്തിൽ പലിശ നിരക്ക്‌ സ്‌റ്റെഡിയായി നിലനിർത്തിയത്‌ സ്ഥിതിഗതികൾ സങ്കീർണമാക്കി.

ബോംബെ സെൻസെക്‌സിന്‌ മുൻവാരത്തിലെ 60,687 ൽ നിന്ന്‌ 60,927 പോയിന്‍റ്​ വരെ മാത്രം കയറാനായുള്ളു, കഴിഞ്ഞവാരം സൂചിപ്പിച്ച ആദ്യ പ്രതിരോധമായ 61,032 മറികടക്കാനള്ള അവസരം ലഭിക്കാഞ്ഞതിനാൽ വിൽപ്പനകാർ സംഘടിതമായി രംഗത്ത്‌ അണിനിരന്നതോടെ 59,376 ലേയ്‌ക്ക്‌ ഇടിഞ്ഞങ്കിലും വ്യാപാരാന്ത്യം സൂചിക 59,636 പോയിന്‍റിലാണ്‌. ഈവാരം 59,032 ലെ ആദ്യ സപ്പോർട്ട്‌ നിലനിർത്താനുള്ള ശ്രമം വിജയിച്ചാൽ തിരിച്ചു വരവിൽ സെൻസെക്‌സ്‌ 60,583 നെലക്ഷ്യമാക്കി നീങ്ങാം, അതേ സമയം ആദ്യ താങ്ങ്‌ നഷ്‌ടപ്പെട്ടാൽ സൂചിക 58,428 ലേയ്‌ക്ക്‌ തളരാം.

നിഫ്‌റ്റി സൂചികയ്‌ക്ക്‌ വാരാന്ത്യം 17,800 ലെ നിർണായക താങ്ങ്‌ നഷ്‌ടമായി. മുൻ വാരത്തിലെ 18,012 ൽ പോയിൻറ്റിൽ നിന്ന്‌ 18,177 ലേയ്‌ക്ക്‌ തുടക്കത്തിൽ എൻ.എസ്‌.ഇ ചുവടുവെച്ചങ്കിലും കഴിഞ്ഞവാരം സൂചിപ്പിച്ച 18,250 റേഞ്ചിലേയ്‌ക്ക്‌ ഉയരാനുള്ള ശ്രമം വിജയിക്കാഞ്ഞതിനാൽ ഓപ്പറേറ്റർമാരും ഫണ്ടുകളും വിൽപ്പനയിലേയ്‌ക്ക്‌ ചുവടുമാറ്റിയത്‌ വിപണിയെ സമ്മർദ്ദത്തിലാക്കി. വ്യാഴാഴ്‌ച്ച ഒരവസരത്തിൽ 17,680 റേഞ്ചിലേയ്‌ക്ക്‌ തളർന്നങ്കിലും വ്യാപാരം അവസാനിക്കുമ്പോൾ നിഫ്‌റ്റി 17,764 ലാണ്‌.

വ്യാഴാഴ്‌ച്ച ഡെറിവേറ്റീവ്‌ മാർക്കറ്റിൽ നവംബർ സീരീസ്‌ സെറ്റിൽമെൻറ്‌ നടക്കുന്നതിനാൽ ഓപ്പറേറ്റർമാർ റോൾ ഓവറിന്‌ നീക്കം നടത്താൻ ഇടയുണ്ട്‌, ഇത്‌ സൂചികയിലെ ചാഞ്ചാട്ടം ശക്തമാകാം. ആഗോള വിപണിയിൽ ക്രൂഡ്‌ ഓയിൽ വിലയിലുണ്ടായ ഇടിവ്‌ ഫോറെക്‌സ്‌ മാർക്കറ്റിൽ രൂപയുടെ മൂല്യം ഉയർത്തി. മുൻവാരത്തിലെ 74.34ൽ നിന്ന്‌ 74.23 ലേയ്‌ക്ക്‌ രൂപയുടെ മൂല്യം ശക്തിപ്രാപിച്ചു. ന്യൂയോർക്കിൽ എണ്ണ വില ബാരലിന്‌ 82.64 ഡോളറിൽ നിന്നും 78.25 ലേയ്‌ക്ക്‌ ഇടിഞ്ഞു. ചുരുങ്ങി ദിവസങ്ങളിൽ നാല്‌ ഡോളറിന്‍റെ ഇടിവ്‌ 

Tags:    
News Summary - Stock market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT