റഷ്യ-യുക്രെയ്ൻ സംഘർഷം; ആശങ്കയിൽ വിപണി

കൊച്ചി: റഷ്യ‐ഉക്രൈയിൻ അതിർത്തിയിലെ സൈനീക നീക്കങ്ങൾ ലോക രാജ്യങ്ങളിൽ ഭീതിപരത്തിയതോടെ ധനകാര്യസ്ഥാപനങ്ങൾ ഓഹരികളിലെ നിക്ഷേപം തിരിച്ചു പിടിക്കാൻ മത്സരിച്ചതിനൊപ്പം സ്വർണത്തിൽ അഭയം തേടാൻ ഉത്സാഹിച്ചു. പ്രതികൂല വാർത്തകളിൽ ഇന്ത്യൻ വിപണിയുടെ കാലടറി. ബോംബെ സെൻസെക്‌സ്‌ 494 പോയിൻറ്റും നിഫ്‌റ്റി 141 പോയിൻറ്റും ഇടിഞ്ഞു. ലോകവിപണിയിൽ സ്വർണം രണ്ട്‌ വർഷത്തെ മികച്ച നിലവാരമായ ട്രോയ്‌ ഔൺസിന്‌ 1866 ഡോളറിലേയ്‌ക്ക്‌ പ്രവേശിച്ചു.

ആഗോള സാമ്പത്തിക രംഗം വീണ്ടും പിരിമുറുക്കത്തിൽ അകപ്പെടാനുള്ള സാധ്യതകൾ ഫണ്ടുകളുടെ നിക്ഷേപ മനോഭാവത്തിൽ മാറ്റംവരുത്തി. കൊറോണ ഭീതിയിൽ നിന്ന്‌ ഏഷ്യ‐യുറോപ്യൻ വിപണികളും അമേരിക്കൻ ഇൻഡക്‌സുകളും മോചനം നേടി തുടങ്ങിയഅവസരത്തിലാണ്‌ റഷ്യൻ അതിർത്തിയിലെ സൈനീക നീക്കം.

അമേരിക്ക നാല്‌ പതിറ്റാണ്ടിനിടയിലെ ഏറ്റവും കനത്ത നാണയപ്പെരുപ്പത്തിൻറ്റ പിടിയിൽ അകപ്പെട്ടത്‌ ഈ മേഖലയിലെ സ്ഥിതിഗതികൾകൂടുതൽ സങ്കീർണ്ണമാക്കും. കഴിഞ്ഞ ദിവസം യു.എസ്‌ ഫെഡ്‌ റിസർവ്‌ പലിശ നിരക്കുകൾ സ്‌റ്റെഡിയായി നിലനിർത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ ഈ വാരം യു.എസ്‌ കേന്ദ്ര ബാങ്ക്‌ അടിയന്തിര യോഗത്തിന്‌നീക്കം നടത്താം. ഈ വർഷം രണ്ടോ മൂന്നോ തവണകളിലായി ഏകദേശം 100 ബേസിസ്‌ പോയിൻറ്‌ പലിശ നിരക്കിൽ ഉയർത്താൻ ഇടയുണ്ട്‌. നിലവിൽ അവിടെ പലിശ പുജ്യം ശതമാനത്തിലാണ്‌.

അമേരിക്ക സ്വീകരിച്ച നിലപാടുകൾ ഉൾകൊണ്ട്‌ ആർ.ബി.ഐ യും വാരമദ്ധ്യം നടന്നഅവലോകനത്തിൽ പലിശയിൽ മാറ്റം വരുത്തിയില്ല. അടുത്ത സാമ്പത്തിക വർഷം ജി ഡി പി 7.8 ശതമാനം വളരുമെന്നാണ്‌ കേന്ദ്ര ബാങ്ക്‌ വിലയിരുത്തൽ. അതേ സമയം വളർച്ച എട്ടരശതമാനമായി ഉയരുമെന്നാണ്‌ കേന്ദ്ര സർക്കാരിൻറ പ്രതീക്ഷ. എന്തായാലും നടപ്പ്‌ സാമ്പത്തിക വർഷം ചില്ലറ വിൽപ്പനയിലെ വിലക്കയറ്റം തുടരുക തന്നെചെയ്യും. രാജ്യാന്തര വിപണിയിൽ ക്രൂഡ്‌ ഓയിൽ വില കത്തി കയറുന്നത്‌ ഇന്ത്യൻ രൂപയുടെ മൂല്യത്തിലും വിള്ളലുളവാക്കുന്നതിനൊപ്പംപണപ്പെരുപ്പം രൂക്ഷമാക്കും.

ബോംബെ സെൻസെക്‌സ്‌ 58,644 പോയിൻറ്റിൽ നിന്നും വാരത്തിന്റെ ആദ്യ പകുതിയിൽ 57,140 റേഞ്ചിലേയ്‌ക്ക്‌ തളർന്നങ്കിലും റിസർവ്‌ ബാങ്ക്‌പലിശയിൽ മാറ്റത്തിന്‌ തയ്യാറാവാഞ്ഞത്‌ ധനകാര്യസ്ഥാപനങ്ങളെ ഓഹരി വിപണിയിലേയ്‌ക്ക്‌ അടുപ്പിച്ചു. ഇതോടെ സൂചിക58,980 വരെ ഉയർന്നങ്കിലും 60,000 റേഞ്ചിൽ ശക്തമായ പ്രതിരോധം മുന്നിൽ കണ്ട്‌ ഇടപാടുകാർ പ്രോഫിറ്റ്‌ ബുക്കിങിന്‌ മത്സരിച്ചു. വെളളിയാഴ്‌ച്ചവ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്‌സ്‌ 58,152 പോയിൻറ്റിലാണ്‌. നിഫ്‌റ്റി സൂചിക 17,068‐17,616 പോയിൻറ്റ്‌ റേഞ്ചിൽ കഴിഞ്ഞവാരം ചാഞ്ചാടി.വാരാന്ത്യക്ലോസിങ്‌ നടക്കുമ്പോൾ സൂചിക 17,374 പോയിന്റി. ഈ വാരം 17,650 റേഞ്ചിൽപ്രതിരോധത്തിനും 17,090 റേഞ്ചിൽ താങ്ങുംനിലവിലുണ്ട്‌.

മുൻ നിര ഓഹരികളായ എസ്‌.ബി.ഐ, എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌, എച്ച്‌.ഡി.എഫ്‌.സി, ഐ.സി.ഐ.സി.ഐ ബാങ്ക്‌, ബജാജ്‌ഫൈനാൻസ്‌, സൺ ഫാർമ്മ, ഡോ: റെഡീസ്‌, ഇൻഫോസീസ്‌, എച്ച്‌ സി എൽ ടെക്‌, ഐ.ടി.സി, വിപ്രോ, എച്ച്‌ യു എൽ തുടങ്ങിയ ഓഹരിവിലകൾ ഇടിഞ്ഞു. ഇൻഡസ്‌ ബാങ്ക്‌, ടാറ്റാ സ്‌റ്റീൽ,മാരുതി, ആർ ഐ എൽ, എം ആൻറ്‌ എം തുടങ്ങിയവയുടെ നിരക്ക്‌ ഉയർന്നു.

വിനിമയ വിപണിയിൽ യു എസ്‌ ഡോളറിന്‌ മുന്നിൽ രൂപയുടെ മൂല്യത്തിൽ നൂറ്‌ പൈസയുടെഇടിവ്‌. മുൻ വാരം സൂചിപ്പിച്ചതാണ്‌ രൂപയുടെമൂല്യം 75 ലേയ്‌ക്ക്‌ ഇടിയുമെന്ന കാര്യം. വാരാന്ത്യം രൂപ 75.64 ലേയ്‌ക്ക്‌ ഇടിഞ്ഞു. ക്രൂഡ്‌ ഓയിൽ ഉൽപാദനം തൽക്കാലംഉയർത്താൻ ഉദ്ദേശമില്ലെന്ന ഒപ്പെക്ക്‌വെളിപ്പെടുത്തൽ രാജ്യാന്തര മാർക്കറ്റിൽ ബുൾതരംഗം സൃഷ്‌ടിക്കും. ക്രൂഡ്‌ ഓയിൽ വിലബാരലിന്‌ 95 ഡോളറിലെത്തി.ആഗോള വിപണിയിൽ സ്വർണത്തിന്‌ തിളക്കംവർദ്ധിച്ചു. ട്രോയ്‌ ഔൺസിന്‌ 1807 ഡോളറിൽനിന്ന്‌ 1869 വരെ കുതിച്ച ശേഷം 1860ഡോളറിലാണ്‌. ഫണ്ടുകളുടെ നിക്ഷേപ താൽപര്യംകണക്കിലെടുത്താൽ സ്വർണം 1907 ഡോളർ വരെമുന്നേറാം.

Tags:    
News Summary - Stock market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT