വിദേശ മെഡിക്കൽ സർവകലാശാലകളിൽനിന്നുള്ള പ്രതിനിധികളുമായി നേരിട്ട് സംവദിക്കാൻ സൗകര്യം
കൊച്ചി: ‘മാധ്യമ’വുമായി ചേർന്ന് സ്റ്റഡി ലിങ്ക്സ് ഇന്‍റർനാഷനൽ സംഘടിപ്പിക്കുന്ന സ്റ്റഡി എബ്രോഡ് എക്സ്പോ ശനിയാഴ്ച തിരുവനന്തപുരത്ത്. രാവിലെ 10 മുതൽ തിരുവനന്തപുരം കെ.ടി.ഡി.സി ഗ്രാന്‍റ് ചൈത്രത്തിൽ നടക്കുന്ന പരിപാടിയിൽ പത്തിലധികം വിദേശ മെഡിക്കൽ സർവകലാശാലകളിൽനിന്നുള്ള പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും എം.ബി.ബി.എസ്, െഡന്‍റൽ, നഴ്സിങ്, റേഡിയോളജി, ഫിസിയോ തെറപ്പി, ഫാർമസി തുടങ്ങിയ മെഡിക്കൽ, പാരാമെഡിക്കൽ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നേടാനും സൗകര്യമുണ്ടാകും.
രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ നടക്കുന്ന സെമിനാറുകളിൽ റഷ്യൻ കോഓഡിനേറ്റർ ഡോ. ഷഫാഫ് ഷരീഫ്, ജമാലുദ്ദീൻ മാളിക്കുന്ന്, കെ. മൻസൂർ, സെഫർ വ്രാണ എന്നിവർ സംസാരിക്കും. ജോർജിയയിലെ ബതൂമി ഇന്‍റർനാഷനൽ യൂനിവേഴ്സിറ്റിയിലെ നാതിയ ഖറാത്തി, ജിയോർജി നിഷാർദ്സെ, റഷ്യയിലെ ഇവാനാവേ സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ ഡോ.നിതിൻ ശർമ എന്നിവരും സംബന്ധിക്കും.
എം.ബി.ബി.എസ്, ബി.എസ്സി നഴ്സിങ് ആന്‍ഡ് പാരാ മെഡിക്കൽ, മാനേജ്മെന്റ് കോഴ്സുകളിലേക്ക് സ്കോളർഷിപ്പോടെ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് സൗജന്യമായി എക്സ്പോയിൽ പങ്കെടുക്കാം. പത്തിലധികം രാജ്യങ്ങളിൽനിന്നായി നൂറിലധികം സർവകലാശാലകൾ പങ്കെടുക്കുന്ന എക്സ്പോയിൽ അഞ്ഞൂറോളം കോഴ്സുകൾ പരിചയപ്പെടാൻ വിദ്യാർഥികൾക്ക് അവസരമൊരുങ്ങും.
12 വർഷത്തിലേറെയായി വിദേശ സർവകലാശാലകളിൽ പതിനായിരത്തിലധികം വിദ്യാർഥികൾക്ക് മെഡിക്കൽ, പാരാമെഡിക്കൽ, മാനേജ്മെന്റ് കോഴ്സുകൾക്ക് പ്രവേശനം നേടാൻ സ്റ്റഡി ലിങ്ക്സ് ഗ്രൂപ് സഹായം ലഭ്യമാക്കിയിട്ടുണ്ട്. വിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന രാജ്യങ്ങളിൽ പ്രവേശനവും വിസ സപ്പോർട്ടും മുതൽ പഠനം പൂർത്തിയാക്കുന്നതുവരെയും തുടർന്നും സ്റ്റഡി ലിങ്ക്സ് പ്രതിനിധികളുടെ സേവനം ലഭ്യമാകും. രജിസ്ട്രേഷന് ഇതോടൊപ്പമുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക്: 9020991010.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.