ടേസ്റ്റി നിബിള്‍സിന്‍റെ 11 പോത്തിറച്ചി വിഭവങ്ങള്‍ വിപണിയിൽ

ആലപ്പുഴ: മലയാളിയുടെ തീന്മേശയിലെ പ്രിയങ്കരമായ 11 ഇനം റെഡി ടു ഈറ്റ് പോത്തിറച്ചി (ബഫലോ മീറ്റ്) വിഭവങ്ങള്‍ അന്താരാഷ്ട്ര ഭക്ഷ്യോൽപന്ന ബ്രാന്‍ഡായ ടേസ്റ്റി നിബിള്‍സ് വിപണിയില്‍ അവതരിപ്പിച്ചു. ചലച്ചിത്ര താരം മഡോണ സെബാസ്റ്റ്യനും മാനേജിങ് ഡയറക്ടര്‍ ചെറിയാന്‍ കുര്യനും ചേര്‍ന്ന് വിപണനോദ്ഘാടനം നിർവഹിച്ചു. കമ്പനിയുടെ വൈസ് പ്രസിഡന്റുമാരായ സുനില്‍ കൃഷ്ണന്‍, ജെം സക്കറിയ, അസി. വൈസ് പ്രസിഡന്റ് നിഷീദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

കേരള ബഫലോ മീറ്റ് കറി, ബഫലോ മീറ്റ് സ്റ്റൂ, ബഫലോ മീറ്റ് ഫ്രൈ, ബഫലോ മീറ്റ് റോസ്റ്റ്, ബഫലോ മീറ്റ് ബിരിയാണി, ബഫലോ മീറ്റ് കപ്പ ബിരിയാണി, ചില്ലി ബഫലോ മീറ്റ്, ബഫലോ മീറ്റ് ഡ്രൈ ഫ്രൈ, ബഫലോ മീറ്റ് മപ്പാസ്, ബഫലോ മീറ്റ് ചില്ലി കൊണ്ടാട്ടം, വേവിച്ച ബഫലോ മീറ്റ് എന്നിവയാണ് പുതിയ വിഭവങ്ങള്‍. ആലപ്പുഴ ജില്ലയിലെ അരൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എച്ച്.ഐ.സി - എ.ബി.എഫ് സ്‌പെഷല്‍ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ അന്താരാഷ്ട്ര ഫുഡ് ബ്രാന്‍ഡ് ആണ് ടേസ്റ്റി നിബിള്‍സ്.

റെഡി ടു ഈറ്റ് ശ്രേണിയില്‍ അവതരിപ്പിക്കുന്ന വിഭവങ്ങളായ ഇവ ഒന്നിലും ഭക്ഷണം കേടുകൂടാതെ ഇരിക്കാന്‍ ഉപയോഗിക്കുന്ന അനാരോഗ്യകരമായ ഒരു പ്രിസര്‍വേറ്റിവ്സും ഉപയോഗിക്കില്ലെന്നത് കമ്പനിയുടെ ദര്‍ശനവും ദൗത്യവുമാണെന്ന് ചെറിയാന്‍ കുര്യന്‍ പറഞ്ഞു. ഇതിനായി അത്യാധുനിക ജാപ്പനീസ് റിറ്റോര്‍ പ്രോസസിങ് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ചൂര മീനിന്റെ ടിന്നിലടച്ച 25 വകഭേദങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയരായ ടേസ്റ്റി നിബിള്‍സിന് നിലവില്‍ എഴുപതിലേറെ റെഡി ടു ഈറ്റ് വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഉൽപന്നങ്ങളുണ്ട്.  

Tags:    
News Summary - Tasty Nibbles' 11 beef dishes on the market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT