പൊന്നിന് പൊള്ളും, സ്വർണവില വീണ്ടും കൂടി

കൊച്ചി: മാർച്ച് മാസത്തിലെ ആദ്യ ദിവസം തന്നെ സംസ്ഥാനത്ത് സ്വർണവില കൂടി. പവന് 120 രൂപ കൂടി 41,280 രൂപയിലെത്തി. ഗ്രാമിന് 15 രൂപ വർധിച്ച് 5,160 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച 41,160 രൂപയായിരുന്നു ഒരു പവന്‍റെ വില.

ഫെബ്രുവരി രണ്ടിന് മാസത്തിലെ ഏറ്റവും കൂടിയ വിലയായ 42,880 രൂപയും 27ന് ഏറ്റവും കുറഞ്ഞ വിലയായ 41,080 രൂപയും രേഖപ്പെടുത്തിയിരുന്നു. തുടർന്ന് 28ന് പവൻ വില 41,160ലേക്ക് താഴ്ന്നു.

കഴിഞ്ഞ മാസം ഒന്നാം തീയതി വ്യാപാരം ആരംഭിക്കുമ്പോൾ പവൻ വില 42,200 രൂപയായിരുന്നു. അന്ന് ഉച്ചക്ക് ശേഷം വില 42,400 രൂപയിലേക്ക് വീണ്ടും ഉയർന്നു. തുടർന്ന് രണ്ടാം തീയതി സ്വർണം 42,880 എന്ന ഏറ്റവും കൂടിയ വിലയിലേക്ക് കുതിക്കുകയായിരുന്നു.

Tags:    
News Summary - The price of gold will rise again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT