ഷാർജ ചേംബർ ഓഫ്​ കൊമേഴ്​സ്​ ആൻഡ്​ ഇൻഡസ്​ട്രി ഡയറക്ടർ ബോർഡ്​ മുൻ സെക്കൻഡ്​ ഡെപ്യൂട്ടി ചെയർമാനിൽ നിന്ന്​ കല്ലാട്ട് ഗ്രൂപ് ചെയർമാൻ ഡോ. താഹിർ കല്ലാട്ട്​ ഷാർജ ഡെവലപ്പേഴ്സ് ലൈസൻസ് സ്വീകരിക്കുന്നു

ഷാർജ എമിറേറ്റ്സിൻ്റെ ഡവലപ്പേഴ്സ് ലൈസൻസ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ഡോ. താഹിർ കല്ലാട്ട്

ദു​ബൈ: യു.​എ.​ഇ​യി​ലും ചു​വ​ടു​റ​പ്പി​ച്ച കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ബി​ൽ​ഡ​റാ​യ ക​ല്ലാ​ട്ട് ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഡോ. ​താ​ഹി​ർ ക​ല്ലാ​ട്ടി​ന് ഷാ​ർ​ജ ഡെ​വ​ല​പ്പേ​ഴ്സ് ലൈ​സ​ൻ​സ് ല​ഭി​ച്ചു. ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ഒ​രു ബി​ൽ​ഡ​ർ​ക്ക് ആ​ദ്യ​മാ​യാ​ണ് ഈ ​ലൈ​സ​ൻ​സ് ല​ഭി​ക്കു​ന്ന​ത്. ഇ​തോ​ടെ ക​ല്ലാ​ട്ട് ഗ്രൂ​പ്പി​ന് എ​മി​റേ​റ്റി​ൽ സ്വ​ത​ന്ത്ര​മാ​യി വ​ലി​യ പ്രോ​ജ​ക്ടു​ക​ൾ ചെ​യ്യാ​നാ​കും.

ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സി​ൽ അം​ഗ​ത്വ​വും ല​ഭി​ച്ച​താ​യി ക​ല്ലാ​ട്ട്​ ഗ്രൂ​പ് അ​റി​യി​ച്ചു. ദു​ബൈ -ഷാ​ർ​ജ അ​തി​ർ​ത്തി​യി​ലെ തി​ലാ​ൽ സി​റ്റി​യി​ൽ ‘ക​ല്ലാ​ട്ട് ക്യൂ1’ ​എ​ന്ന പേ​രി​ൽ പു​തി​യ 20 അ​പ്പാ​ർ​ട്മെ​ന്‍റ്​ ട​വ​റു​ക​ളു​ള്ള പ്രോ​ജ​ക്ടു​ക​ൾ​ക്ക് തു​ട​ക്കം​കു​റി​ക്കാ​ൻ ഒ​രു​ങ്ങ​വെ​യാ​ണ് അം​ഗീ​കാ​രം.

ആ​ദ്യ പ്രോ​ജ​ക്ടാ​യ ‘ക​ല്ലാ​ട്ട് ഹി​ൽ​സ് ടൗ​ൺ ഹൗ​സി’​ന്‍റെ വി​ജ​യ​ക​ര​മാ​യ വി​ൽ​പ​ന​ക്കു​​ശേ​ഷം ആ​രം​ഭി​ക്കു​ന്ന പു​തി​യ പ​ദ്ധ​തി​യും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം ‘ബ​ജ​റ്റ് ഫ്ര​ൻ​ഡ്‌​ലി’ ആ​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്. നാ​ല്​ ല​ക്ഷം ദി​ർ​ഹം​സ് മു​ത​ലാ​ണ് വ​ൺ ബി.​എ​ച്ച്.​കെ അ​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ​ വി​ല തു​ട​ങ്ങു​ന്ന​ത്.

മ​നോ​ഹ​ര​മാ​യ അ​പ്പാ​ർ​ട്മെ​ന്‍റു​ക​ൾ​ക്കു പു​റ​മെ സ്വി​മ്മി​ങ് പൂ​ളു​ക​ൾ, പാ​ർ​ക്ക്, മ​സ്‌​ജി​ദ്, മി​നി ഷോ​പ്പി​ങ് സെ​ന്‍റ​റു​ക​ൾ, ചി​ൽ​ഡ്ര​ൻ​സ് പ്ലേ ​ഏ​രി​യ, ജിം, ​മു​ഴു​വ​ൻ സ​മ​യ സെ​ക്യൂ​രി​റ്റി സം​വി​ധാ​നം തു​ട​ങ്ങി​യ​വ​യാ​ണ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. കേ​ര​ള​ത്തി​ൽ അ​മ്പ​ല​വ​യ​ൽ നെ​ല്ലാ​ർ​ചാ​ലി​ൽ ഏ​ക​ദേ​ശം എ​ട്ട് ഏ​ക്ക​റോ​ളം വി​സ്തൃ​തി​യി​ൽ ക​ല്ലാ​ട്ട് പേ​ൾ റെ​സി​ഡ​ൻ​ഷ്യ​ൽ ടൗ​ൺ​ഷി​പ് അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നു.

ഒ​ന്ന​ര​പ​തി​റ്റാ​ണ്ടി​ന്‍റെ പ​രി​ച​യ​സ​മ്പ​ത്തു​ള്ള ക​ല്ലാ​ട്ട് ബി​ൽ​ഡേ​ഴ്സ് ഒ​രു​ക്കു​ന്ന പ്രോ​ജ​ക്ടി​ൽ കു​റ​ഞ്ഞ ചെ​ല​വി​ൽ ടൗ​ൺ​ഷി​പ് വി​ല്ല​ക​ളും റെ​ഡി ടു ​ഒ​ക്കു​പ്പൈ വി​ല്ല​ക​ളും സ്വ​ന്ത​മാ​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്. ന​ഗ​ര​ത്തി​ര​ക്കി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​നി​ൽ​ക്കു​ന്ന വാ​ട്ട​ർ​ഫ്ര​ണ്ട് വി​ല്ല​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

മ​നോ​ഹ​ര​മാ​യി പ​ണി പൂ​ർ​ത്തി​യാ​കു​ന്ന 150ഓ​ളം വി​ല്ല​ക​ളും നൂ​റോ​ളം അ​പ്പാ​ർ​ട്മെ​ന്‍റ്​ സ​മു​ച്ച​യ​ങ്ങ​ളു​മാ​ണ് ഈ ​ടൗ​ൺ​ഷി​പ്പി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. പ്രോ​ജ​ക്ടി​ൽ ഇ​തി​ന​കം 80 ശ​ത​മാ​ന​ത്തി​ലേ​റെ ബു​ക്കി​ങ് ന​ട​ന്നു​ക​ഴി​ഞ്ഞു.

വ​യ​നാ​ടി​ന്‍റെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ സ്ഥ​ല​ത്ത് 29.99 ല​ക്ഷം രൂ​പ മു​ത​ൽ 1.5 കോ​ടി വ​രെ ഉ​ള്ള റെ​റ അം​ഗീ​കാ​ര​ത്തോ​ടെ ബ്രി​ട്ടീ​ഷ് വി​ല്ല പ്ലോ​ട്ടു​ക​ളും വി​ല്ല​ക​ളും സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണി​ത്. 2024ൽ ​പ്രോ​ജ​ക്ടി​ന്‍റെ ആ​ദ്യ​ഘ​ട്ട​വും 2025ൽ ​ര​ണ്ടാം ഘ​ട്ട​വും പൂ​ർ​ത്തി​യാ​കും.

Tags:    
News Summary - Kallat Group Receives Builders License in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.