1. തൈറോയ്ഡ് ഗ്രന്ഥിയെ കുറിച്ച്
കഴുത്തിൽ ശ്വാസനാളത്തിന് മുമ്പിലായി സ്ഥിതിചെയ്യുന്ന ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള വളരെ പ്രാധാന്യമുള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഇതിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന പ്രധാന രണ്ടു ഹോർമോണുകൾ ആണ് T3 & T4.
2. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം എങ്ങനെ വിലയിരുത്താം ?
തൈറോയ്ഡ് ഫംഗ്ഷൻ ടെസ്റ്റ് എന്ന ലളിതമായ ഒരു ബ്ലഡ് ടെസ്റ്റിലൂടെ വിലയിരുത്താവുന്നതാണ്. തലച്ചോറിൽ സ്ഥിതി ചെയ്യുന്ന പിറ്റുട്രി ഗ്ലാൻഡ് ആണ് തൈറോയ്ഡിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം മന്ദീഭവിച്ച അവസ്ഥ (Hypothyroidism)
ആണെങ്കിൽ TSH കൂടിയ അളവിൽ ഉത്പാദിപ്പിക്കപ്പെടും. ഇതിന് വിപരീതമായി തൈറോയ്ഡിന്റെ പ്രവർത്തനം കൂടിയ അവസ്ഥ (Hyperthyroidism) ആണെങ്കിൽ നെഗറ്റീവ് ഫീഡ്ബാക്ക് ഇൻഹിബിഷൻ മൂലം ടി എസ് എച്ച് കുറഞ്ഞ അളവിലെ ഉത്പാദിപ്പിക്കപ്പെടുകയുള്ളൂ. ഇവയെല്ലാം TFT എന്ന ബ്ലഡ് ടെസ്റ്റ് വഴി മനസ്സിലാക്കാവുന്നതാണ്.
3. ഗർഭാവസ്ഥയിൽ തൈറോയ്ഡിന് വരുന്ന മാറ്റം എന്തെല്ലാമാണ് ?
തൈറോയ്ഡ് ഹോർമോണുകളുടെ ആവശ്യകത ഗർഭാവസ്ഥയിൽ 50 ശതമാനത്തോളം കൂടുതലാണ്. അതിനാൽ നേരത്തെ എത്ര EUTHYROID അതായത് നോർമൽ ആയ തൈറോയ്ഡ് ഫംഗ്ഷൻ ഉള്ള ആൾക്കും ഗർഭാവസ്ഥയിൽ ഹൈപ്പോതൈറോയിസം വരാൻ ഉള്ള സാധ്യതയുണ്ട്
4. തൈറോയ്ഡ് ഹോർമോണിന് എത്രത്തോളം കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിന് പ്രാധാന്യം ഉണ്ട് ?
വളരെയധികം പ്രാധാന്യം ഉണ്ട്
1. Placental development
2. FETAL DEVELOPMENT
3. MAIN TANANCE OF Pregnancy
ഈ മൂന്ന് കാര്യങ്ങളിൽ തൈറോയ്ഡ് നോർമൽ വളരെ പ്രധാനമായ പങ്കുവഹിക്കുന്നുണ്ട്
തന്മൂലം തൈറോയ്ഡ് ഹോർമോണിന്റെ വ്യതിയാനം മൂലം കുഞ്ഞിന് വളർച്ചക്കുറവ് ബുദ്ധിമാന്ദ്യം നേരത്തെ ഉള്ള പ്രസവം അബോർഷൻ എന്നിവയ്ക്ക് കാരണമാകാറുണ്ട്.
5. എപ്പോഴെല്ലാം ആണ് പ്രഗ്നൻസി സമയത്ത് TFT ചെയ്യേണ്ടത് ?
കുഞ്ഞിന്റെ ബ്രെയിൻ ആൻഡ് നൂറോളജിക്കൽ ഡെവലപ്മെന്‍റ് ഗർഭാവസ്ഥയുടെ ആദ്യ നാളുകളിൽ ആണ് പ്രധാനമായും നടക്കുന്നത് അതിനാൽ പ്രഗ്നൻസി പ്ലാൻ ചെയ്യുന്നതിന് മുമ്പ് തന്നെ TFT ചെയ്തു നോർമൽ ആണെന്ന് ഉറപ്പുവരുത്തുന്നതാണ് ഏറ്റവും നല്ലത്. ഇത് സാധ്യമായില്ല എന്നുണ്ടെങ്കിൽ ഗർഭിണിയാണ് എന്നറിയുമ്പോൾ തന്നെ TFT ചെയ്ത് നോക്കുകയും ആവശ്യമാണെങ്കിൽ മാത്രം ചികിത്സ തുടങ്ങുകയും ചെയ്യാവുന്നതാണ്.
6. ചികിത്സ തുടങ്ങിയാൽ നാല് ആഴ്ച തോറും TFT ചെയ്ത് ആവശ്യമാണെങ്കിൽ കഴിക്കുന്ന മരുന്നിന്റെ അളവ് ക്രമപ്പെടുത്തേണ്ടതാണ്
ഹൈപ്പോതൈറോയിഡ് ആയ വ്യക്തി പ്രഗ്നൻസി സമയത്ത് എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്
* അയഡിൻ കൂടുതൽ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കണം
* കുഞ്ഞിനെ കഴിക്കുന്ന മരുന്നു മൂലം എന്തെങ്കിലും ദോഷം വരുമെന്ന് കരുതി തൈറോയ്ഡ് മെഡിസിൻ നിർത്താൻ പാടുള്ളതല്ല
*പ്രഗ്നൻസി സമയത്തെ ചെക്കപ്പുകൾ മുടക്കം വരാതെ സമയാസമയം ചെയ്യേണ്ടതാണ്
*വേണ്ടത്ര ഉറക്കം ഭക്ഷണം ഇവ ഉറപ്പുവരുത്തേണ്ടതാണ്
7. ഹൈപ്പർ തൈറോയിസം ഇന്‍ പ്രഗ്നൻസി
ഇത് ഹൈപ്പോതൈറോയിസം എന്ന അവസ്ഥയെ അപേക്ഷിച്ച് തുലാം കുറവാണ്. എന്നാൽ ഇതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വളരെ ഗൗരവമേറിയതാണ്. ഹൈപ്പർ തൈറോയിസമുള്ള സ്ത്രീകൾ പ്രഗ്നൻസി പ്ലാൻ ചെയ്യുന്നതിന് മുമ്പേ വിദഗ്ധ പരിശോധനയ്ക്ക് വിധേയമായി മരുന്നിന്റെ ക്രമവും ശരീരത്തിൽ ഹോർമോണിന്റെ അളവും ക്രമപ്പെടുത്തേണ്ടതാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.