കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. പവന് 320 രൂപ വർധിച്ച് 43,640 രൂപയിലെത്തി. ഗ്രാമിന് 40 രൂപ കൂടി 5,455 രൂപയിലാണ് വ്യാപാരം.
ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച 43,320 രൂപയായിരുന്നു പവൻ വില.
ജൂലൈ ഒന്നിനും രണ്ടിനും 43,320 രൂപയായിരുന്നു പവന്‍റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 43,240 രൂപ ജൂലൈ മൂന്നിന് രേഖപ്പെടുത്തി.
ജൂലൈ നാലിന് വീണ്ടും സ്വർണവില 43,320 രൂപയിലേക്ക് ഉയർന്നു. ജൂലൈ അഞ്ചിനും ആറിനും പവൻ വില 43,400 രൂപയായി സ്ഥിരത കൈവരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.