കൊച്ചി: സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ യഥാക്രമം 5200 രൂപയും 41,600 രൂപയുമായി.
തിങ്കളാഴ്ച ഗ്രാമിന് 20 രൂപ വർധിച്ച് 5220 രൂപയും പവന് 160 രൂപ കൂടി 41,760 രൂപയും ആയിരുന്നു. രണ്ട് വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ഇന്നലെ വിലയിൽ മാറ്റമുണ്ടായിരുന്നില്ല.
2020 ആഗസ്ത് ഏഴിനായിരുന്നു സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നത്. 42,000 രൂപയായിരുന്നു അന്ന് പവന്. ഗ്രാമിന് 5250 രൂപയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.