(representative image)

രണ്ടാം ദിവസവും സ്വർണ വിലയിൽ നേരിയ വർധന

കൊച്ചി: തുടർച്ചയായി അഞ്ചുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ ഇന്നലെയും ഇന്നും നേരിയ വർധന. ഗ്രാമിന് 10 രൂപവീതവും പവന് 80 രൂപ വീതവുമാണ് രണ്ടുദിവസവും കൂടിയത്. ഇതോടെ പവന് 43,440 രൂപയും ഗ്രാമിന് 5,430 രൂപയുമായി.

ആഗസ്റ്റ് ഒന്നാം തീയ്യതി ആയിരുന്നു ഈ മാസത്തെ കൂടിയ വില -44,320 രൂപ. 16 ദിവസം കൊണ്ട് 1,040 രൂപ കുറഞ്ഞ് 17ാം തീയ്യതി പവന് 43,280 രൂപയായി. 17മുതൽ 21 വരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു. 22ന് 80 രൂപ കൂടി 43,360 ആയി. 

Tags:    
News Summary - todays gold price kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT