കൊച്ചി: ഇസ്രായേൽ -ഗസ്സ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സ്വർണവില വീണ്ടും ഉയരുന്നു. സംസ്ഥാനത്ത് ഇന്ന് പവന് 400 രൂപയും ഗ്രാമിന് 50 രൂപയും വർധിച്ചു. 44,360 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 5,545 രൂപയും. ട്രായ് ഔൺസിന് 1940 ഡോളറാണ് അന്താരാഷ്ട്ര സ്വർണവില.
യുദ്ധം ആരംഭിച്ച ഒക്ടോബർ ഏഴാം തീയതി മുതൽ കുതിച്ചുയർന്ന വില തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അൽപം ഇടിഞ്ഞിരുന്നു. ഒക്ടോബർ ആറിന് പവന് 42,000 രൂപയുണ്ടായിരുന്നത് 11 ദിവസം കൊണ്ട് 2360 രൂപയാണ് വർധിച്ചത്. ഏഴാം തീയതി മാത്രം 1520 രൂപ കൂടി. അതേസമയം, തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.